യുവന്‍റസിന് ആശ്വാസം; വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് റൊണാള്‍ഡോ

By Web TeamFirst Published Mar 22, 2019, 8:47 AM IST
Highlights

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ തോൽപിച്ചതിന് ശേഷം നടത്തിയ അമിതാഹ്ലാദ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കില്ല. 

ടൂറിന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിന് ഒരുങ്ങുന്ന യുവന്‍റസിന് ആശ്വാസം. പ്രീക്വാർട്ടറിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ തോൽപിച്ചതിന് ശേഷം നടത്തിയ അമിതാഹ്ലാദ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കില്ല. യുവേഫ സമിതി നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീരുമാനം.

പക്ഷേ, റൊണാൾഡോ ഇരുപതിനായിരം യൂറോ പിഴ അടയ്ക്കണം. ഇതോടെ അയാക്സിനെതിരായ ക്വാർട്ടർ ഫൈനലിൽ റൊണാൾഡോ കളിക്കുമെന്ന് ഉറപ്പായി. ആദ്യപാദത്തിൽ യുവന്‍റസിനെ തോൽപിച്ചപ്പോൾ അത്‍ലറ്റിക്കോ കോച്ച് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം വിവാദമായിരുന്നു. സിമിയോണി മാപ്പ് പറയുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് രണ്ടാംപാദത്തിൽ ജയിച്ചപ്പോൾ റൊണാൾഡോ അതേ രീതിയിൽ മറുപടി നൽകിയത്.

click me!