
ലിസ്ബണ്‍: ലോകകപ്പ് മത്സരത്തിലെ തിരിച്ചടികള്‍ മറക്കാനായി കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 8 കോടിയുടെ റോള്‍സ് റോയ്സ് സമ്മാനമായി നല്‍കി പങ്കാളി ജോര്‍ജിന റോഡ്രിഗസ്. ക്രിസ്തുമസ് കാലം പങ്കാളിക്കും കുട്ടികള്‍ക്കുമൊപ്പം ചെലവിടുന്നതിനിടയിലാണ് ജോര്‍ജിന റോഡ്രിഗസിന്‍റെ സമ്മാനമെത്തുന്നത്. ജോര്‍ജിനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിലയേറിയ സമ്മാനവിവരം ആരാധകരറിയുന്നത്.
നേരത്തെ താരത്തെ ഫസ്റ്റ് ഇലവനിലേക്ക് പരിഗണിക്കാത്ത പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെ ജോര്‍ജിന റോഡ്രിഗസ് രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. താരത്തെ പുറത്തിരുത്താനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. ജോര്‍ജിനയുടെ വാക്കുകള്‍... ''പോര്‍ച്ചുഗലിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ റൊണാള്‍ഡോയെ വിലകുറച്ച് കണ്ടതാണ് പരിശീലകന് സംഭവിച്ച പിഴവ്. റൊണാള്‍ഡോയ്ക്ക് അവസരം നല്‍കിയപ്പോഴേക്കും വളരെ വൈകിപ്പോയി. അദ്ദേഹം തീരുമാനം തെറ്റായിരുന്നു.'' ജോര്‍ജിന കുറിച്ചിട്ടു.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പകരക്കാരനായി ഇറങ്ങിയപ്പോഴും ജോര്‍ജിന സാന്റോസിനെതിരെ സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാന്‍ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ജോര്‍ജിന ഇന്‍സ്റ്റയില്‍ കുറിച്ചത്. സെമി കാണാതെയാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. തന്‍റെ അവസാന ലോകകപ്പാവും ഖത്തറിലേതെന്ന് ക്രിസ്റ്റ്യാനോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!