Latest Videos

അമ്പമ്പോ! 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഏത്? ബിബിസി പോളിൽ ഖത്തറിന്റെ 'ആറാട്ട്'

By Web TeamFirst Published Dec 27, 2022, 4:47 PM IST
Highlights

ആറ് ശതമാനം വോട്ട് നേടിയ 2022 ജപ്പാൻ/ദക്ഷിണ കൊറിയ ലോകകപ്പ് രണ്ടാം സ്ഥാനത്ത് വന്നു. അഞ്ച് ശതമാനം വോട്ടോടെ 2014 ബ്രസീൽ ലോകകപ്പാണ് മൂന്നാമത്

ദോഹ: ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഏതെന്നുള്ള അഭിപ്രായ വോട്ടെടുപ്പിൽ ബ​ഹുദൂരം മുന്നിലായി ഖത്തർ. ബിബിസി സ്പോർട്ട് പോളിൽ 78 ശതമാനം വോട്ട് നേടിയാണ് ഖത്തർ ഒന്നും സ്ഥാനത്ത് എത്തിയത്. ആറ് ശതമാനം വോട്ട് നേടിയ 2022 ജപ്പാൻ/ദക്ഷിണ കൊറിയ ലോകകപ്പ് രണ്ടാം സ്ഥാനത്ത് വന്നു. അഞ്ച് ശതമാനം വോട്ടോടെ 2014 ബ്രസീൽ ലോകകപ്പാണ് മൂന്നാമത്. നാല് ശതമാനം വീതം നേടി 2006 ജർമനി, 2018 റഷ്യ ലോകകപ്പുകൾ നാലാം സ്ഥാനം സ്വന്തമാക്കി.

മൂന്ന് ശതമാനം വോട്ടോടെ 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പാണ് അഞ്ചാമത്. നേരത്തെ, ഏറ്റവും മികച്ച രീതിയിൽ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ പുകഴ്ത്തി ഇം​ഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ രം​ഗത്ത് വന്നിരുന്നു. ഓരോ ഫുട്ബോൾ ടൂർണമെന്റും ഇനി മിഡിൽ ഈസ്റ്റിൽ ആവട്ടെയെന്നും ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കുമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ യൂറോ കപ്പിന് വേദിയൊരുക്കിയപ്പോൾ ഇം​ഗ്ലണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളെ കൂടെ പരാമർശിച്ചായിരുന്നു കെ പിയുടെ ട്വീറ്റ്.

ഹൂളി​ഗൻസ് ഇല്ലാത്ത് ടൂർണമെന്റാണ് ഖത്തറിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ കഴിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുകയായിരുന്നു ലണ്ടന്‍ നഗരം. ആരാധകരുടെ ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ നടന്നു. യൂറോ ഫൈനല്‍ ദിനത്തെ അക്രമസംഭവങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നേരത്തെ, ലോകകപ്പിനായി ഖത്തറില്‍ എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുകെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഖത്തറില്‍ ത്രീ ലയണ്‍സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ യുകെ ഫുട്ബോൾ പൊലീസിംഗ് യൂണിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ലോകകപ്പുകളുടെ ചരിത്രത്തില്‍  ബ്രിട്ടീഷ് പൗരന്മാരാരും അറസ്റ്റിലാകാത്തത് ഇതാദ്യമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്തൂ"; വന്‍ തിരിച്ചടിയുമായി അര്‍ജന്‍റീനന്‍ ആരാധകര്‍

click me!