യൂറോപ്പില്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായി, ഇനി ഏഷ്യയാണ് തട്ടകം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published : Jan 04, 2023, 01:31 PM ISTUpdated : Jan 04, 2023, 04:32 PM IST
യൂറോപ്പില്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായി, ഇനി ഏഷ്യയാണ് തട്ടകം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Synopsis

ആരാധകരുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തിയ താരം ക്ലബ്ബിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് അറിയിച്ചു. യൂറോപ്പിലെ തന്റെ ദൗത്യം അവസാനിച്ചുവെന്നും ഇനി ഏഷ്യയിലാണ് തന്റെ തട്ടകമെന്നും പോര്‍ച്ചുഗീസ് താരം പറഞ്ഞു.

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഉജ്വല വരവേല്‍പ്പൊരുക്കി അല്‍- നസ്ര്‍ എഫ്‌സി. ഹോം ഗ്രൗണ്ടായ മ്‌റസൂല്‍ പാര്‍ക്കില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ ടീം ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചു. രാത്രി ടീമിന്റെ പരിശീലന സെഷനിലും റൊണാള്‍ഡോ പങ്കെടുത്തു. ക്ലബിന്റെ ചരിത്രത്തില്‍ ഒരു ഫുട്‌ബോള്‍ താരത്തിനും ഇന്നോളം കിട്ടാത്തത്ര ഉജ്വല വരവേല്‍പാണ് അല്‍- നസ്‌റിന്റെ റൊണാള്‍ഡോക്ക് ലഭിച്ചത്.

സ്ത്രീകളടക്കമുള്ള ആരാധകര്‍ മണിക്കൂറുകള്‍ക്ക് മുമ്പേ ക്രിസ്ത്യാനോയെ സ്വീകരിക്കാനായി മ്‌റസൂല്‍ പാര്‍ക്കിലെത്തിയിരുന്നു. മഞ്ഞയും നീലയും നിറങ്ങളിലുള്ള അല്‍- ന്‌സര്‍ ജഴ്‌സിയണിഞ്ഞ് മൈതാനമധ്യത്തേക്കെത്തിയ റൊണാള്‍ഡോയെ സ്റ്റേഡിയം തിങ്ങി നിറഞ്ഞ ആരാധകര്‍ ആര്‍പ്പുവിളികളോടെ വരവേറ്റു. കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിയും പന്തുകള്‍ സമ്മാനിച്ചും സൂപ്പര്‍ താരം ആരാധകരെ കയ്യിലെടുത്തു. ക്രിസ്ത്യാനോയ്‌ക്കൊപ്പം കുടുംബവം ആരാധകര്‍ക്ക് നന്ദി പറയാന്‍ മൈതാനത്തേക്കെത്തി.

ആരാധകരുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തിയ താരം ക്ലബ്ബിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് അറിയിച്ചു. യൂറോപ്പിലെ തന്റെ ദൗത്യം അവസാനിച്ചുവെന്നും ഇനി ഏഷ്യയിലാണ് തന്റെ തട്ടകമെന്നും പോര്‍ച്ചുഗീസ് താരം പറഞ്ഞു. ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന് ലഭിച്ച വരുമാനം പൂര്‍ണമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് അല്‍-ന്‌സര്‍ ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.

റൊണാള്‍ഡോക്കൊപ്പം അദ്ദേഹത്തിന്റെ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലെത്തിയിട്ടുണ്ട്. സ്ഥിരതാമസം തയാറാവുന്നത് വരെ റൊണാള്‍ഡോയും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്. കോച്ച് റൂഡി ഗാര്‍സിയയുമായും റൊണാള്‍ഡൊ സംസാരിക്കും. റൊണാള്‍ഡൊ വരുന്നതിന് മുമ്പ് തന്നെ അല്‍- നസ്ര്‍ ആഘോഷം തുടങ്ങിയിരുന്നു. സൗദി പ്രൊ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് അല്‍- നസ്ര്‍.

ഏകദേശം 1,950 കോടി രൂപയാണ് റൊളാണ്‍ഡോക്ക് ക്ലബ് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ പിഎസ്ജി താരം കിലിയന്‍ എംബാപ്പെയെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

റിഷഭ് പന്തിന്റെ തുടര്‍ ചികിത്സ: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, താരത്തെ മാക്സ് ആശുപത്രിയില്‍ നിന്ന് മാറ്റും

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും