മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് റൊണാള്‍ഡോ, അടുത്ത സുഹൃത്തല്ല, പക്ഷെ..

Published : Nov 18, 2022, 02:45 PM ISTUpdated : Nov 18, 2022, 03:16 PM IST
മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് റൊണാള്‍ഡോ, അടുത്ത സുഹൃത്തല്ല, പക്ഷെ..

Synopsis

മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു, 16 വര്‍ഷങ്ങള്‍, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോള്‍ നമ്മുടെ വീട്ടില്‍ വരികയും ഇടക്കിടെ ഫോണില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ. ഞങ്ങള്‍ അങ്ങനെയല്ല.

ദോഹ: ഒന്നര ദശാബ്ദത്തോളം ഫുട്ബോളിനെ പകരംവെക്കാനില്ലാത്ത പേരുകളാണ് ലിയോണല്‍ മെസിയുടയെും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേതും. കരിയറില്‍ ഒരിക്കലും പോലും ഇരുവരും ഒരു ടീമില്‍ കളിച്ചിട്ടില്ല.  ഖത്തറില്‍ ഫുട്ബോള്‍ മാമാങ്കത്തിന് കിക്കോഫ് ആവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അര്‍ജന്‍റീനിയന്‍ നായകന്‍ കൂടിയായ മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുറക്കുകയാണ് പോര്‍ച്ചുഗല്‍ നായകനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.

ലിയോണല്‍ മെസിയുമായി അടുത്ത സൗഹൃമില്ലെങ്കിലും അദ്ദേഹുമായി അടുത്ത ബന്ധമുണ്ടെന്ന് റൊണാള്‍ഡോ പറഞ്ഞു. പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് റൊണാള്‍ഡോ വിശദീകരിച്ചത്. മെസി അസാമാന്യ മികവുള്ള കളിക്കാരനാണ്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ ആത്മസുഹൃത്തുക്കളൊന്നുമല്ല. എങ്കിലും പൊതുവേദികളില്‍ മെസി എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്. ഫുട്ബോളിനുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്ത കളിക്കാരനാണ് അദ്ദേഹം.

അര്‍ജന്‍റീനക്ക് വീണ്ടും തിരിച്ചടി; രണ്ട് താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു, 16 വര്‍ഷങ്ങള്‍, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോള്‍ നമ്മുടെ വീട്ടില്‍ വരികയും ഇടക്കിടെ ഫോണില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ. ഞങ്ങള്‍ അങ്ങനെയല്ല. അദ്ദേഹം എന്‍റെയൊരു സഹാതരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയും അര്‍ജന്‍റീനക്കാരിയായ എന്‍റെ ഭാര്യയും ആദരവോടെയെ സംസാരിക്കാറുള്ളു. പിന്നെ എന്താണ് ഞാന്‍ മെസിയെക്കുറിച്ച് പറയുക., ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ നല്ല മനുഷ്യന്‍-റൊണാള്‍ഡോ പറഞ്ഞു.

ഒന്നര പതിറ്റാണ്ടുകാലം ലോക ഫുട്ബോള്‍ അടക്കിവാഴുന്ന മെസിയും റൊണാള്‍ഡോയും ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടിയ താരങ്ങളാണ്. മെസി ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ റൊണാള്‍ഡോ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി.

പോര്‍ച്ചുഗല്‍ ഫൈനലിലെത്തും; ഫൈനലില്‍ ബ്രസീലിനെ എതിരാളികളായി വേണമെന്ന് റൊണാള്‍ഡോ

ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കും മെക്സിക്കോക്കും പോളണ്ടിനുമൊപ്പമാണ് അര്‍ജന്‍റീന. പോര്‍ച്ചുഗല്‍ ആകട്ടെ ഗ്രൂപ്പ് എച്ചില്‍ യുറുഗ്വേ, ദക്ഷിണ കൊറിയ, ഗാന ടീമുകള്‍ക്കൊപ്പമാണ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം