മെസിയേക്കാള്‍ കേമന്‍ ഞാന്‍ തന്നെ; വീണ്ടും വീരവാദവുമായി ക്രിസ്റ്റ്യാനോ

Published : Aug 15, 2019, 03:04 PM IST
മെസിയേക്കാള്‍ കേമന്‍ ഞാന്‍ തന്നെ; വീണ്ടും വീരവാദവുമായി ക്രിസ്റ്റ്യാനോ

Synopsis

ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ചര്‍ച്ച കൊഴുത്തുകൊണ്ടിരിക്കെ വീരവാദവുമായി യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെക്കാള്‍ മികച്ചതാരം ഞാന്‍ തന്നെയാണെന്ന് ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു.

ടൂറിന്‍: ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ചര്‍ച്ച കൊഴുത്തുകൊണ്ടിരിക്കെ വീരവാദവുമായി യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെക്കാള്‍ മികച്ചതാരം ഞാന്‍ തന്നെയാണെന്ന് ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. 

എന്നാല്‍ മെസിa കേമനാണെന്ന് ക്രിസ്റ്റ്യാനോ സമ്മതിക്കുന്നുണ്ട്. അദ്ദേഹം തുടര്‍ന്നു... ''മെസിയും ഞാനും മികച്ച താരങ്ങളെന്നതില്‍ സംശയമില്ല. എന്നാല്‍ വ്യത്യസ്ത ടീമുകള്‍ക്കായി ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ തനിക്ക് മാത്രമേ കഴിഞ്ഞുട്ടുള്ളൂ. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ആറ് സീസണുകളില്‍ ടോപ് സ്‌കോററായ താരം ഞാനാണ്.'' ക്രിസ്റ്റ്യാനോ പറഞ്ഞു. 

എന്നാല്‍ എന്നെയും മെസിയേയും പോലെ 10 വര്‍ഷം പരസ്പരം വെല്ലുവിളിച്ച് ഒരേ മികവോടെ കളിക്കാന്‍ കഴിഞ്ഞിട്ടുള്ള കളിക്കാര്‍ അപൂര്‍വ്വമാകുമെന്നും ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത