പോര്‍ച്ചുഗല്‍ ഫൈനലിലെത്തും; ഫൈനലില്‍ ബ്രസീലിനെ എതിരാളികളായി വേണമെന്ന് റൊണാള്‍ഡോ

By Gopala krishnanFirst Published Nov 18, 2022, 10:26 AM IST
Highlights

ഈ സ്വപ്നഫൈനൽ നടക്കുക അത്ര എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും റൊണാൾഡോ പറയുന്നു. ഖത്തറിലെ ചൂടുള്ള കാലവസ്ഥ കളിക്കാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന വിലയിരുത്തലുകളും റൊണാള്‍ഡോ തള്ളി. പ്രഫഷണല്‍ കളിക്കാരനെന്ന നിലയില്‍ ഏത് കാലാവസ്ഥയിലും കളിക്കാന്‍ തനിക്കാകുമെന്നും ചൂടുള്ള കാലവസ്ഥയില്‍ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

ദോഹ: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിൽ പോർച്ചുഗൽ ഫൈനലിൽ എത്തുമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കിരീടപ്പോരാട്ടത്തിൽ എതിരാളികളായി ബ്രസീലിനെ കിട്ടണമെന്നാണ് ആഗ്രഹമെന്നും റൊണാൾഡോ പറഞ്ഞു. അഞ്ചാം ലോകകപ്പിന് ബൂട്ടുകെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലക്ഷ്യം ആദ്യ കിരീടം. സമീപകാലത്തെ നിറംമങ്ങിയ പ്രകടനവും മാഞ്ചസ്റ്റർ യുണൈറ്റഡിലെ പടലപ്പിണക്കങ്ങളുമൊന്നും റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങളെ സ്പർശിക്കുന്നുപോലുമില്ല.

ബ്രൂണോ ഫെർണാണ്ടസ്, റൂബൻ ഡിയാസ്, ബെർണാഡോ സിൽവി തുടങ്ങിയ പ്രതിഭാധനരായ താരങ്ങൾക്കൊപ്പം കിരീടത്തിൽ എത്താമെന്നാണ് റോണോയുടെ പ്രതീക്ഷ. ഫൈനലിൽ ബ്രസീലുമായി ഏറ്റുമുട്ടണമെന്നാണ് ആഗ്രഹം. യുണൈറ്റഡിൽ പരിശീലനം നടത്തുമ്പോൾ ബ്രസീലിയൻ താരമായി കാസിമിറോയുടെ ഇക്കാര്യം തമാശരൂപത്തിൽ പറയാറുണ്ട്. ബ്രസീൽ പോ‍ർച്ചുഗൽ ഫൈനൽ സംഭവിച്ചാൽ ഇതിനേക്കാൾ വലിയൊരു പോരാട്ടം ഉണ്ടാവാനില്ല.

സെനഗലിന് ഇരുട്ടടി; മാനെ ലോകകപ്പിനില്ല

ഈ സ്വപ്നഫൈനൽ നടക്കുക അത്ര എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും റൊണാൾഡോ പറയുന്നു. ഖത്തറിലെ ചൂടുള്ള കാലവസ്ഥ കളിക്കാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന വിലയിരുത്തലുകളും റൊണാള്‍ഡോ തള്ളി. പ്രഫഷണല്‍ കളിക്കാരനെന്ന നിലയില്‍ ഏത് കാലാവസ്ഥയിലും കളിക്കാന്‍ തനിക്കാകുമെന്നും ചൂടുള്ള കാലവസ്ഥയില്‍ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

2006 മുതൽ നാല് ലോകകപ്പിൽ കളിച്ചിട്ടുള്ള റൊണാൾഡോ 17 കളിയിൽ ഏഴ് ഗോൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ റൊണാൾഡോ 191 കളിയിൽ 117 തവണ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. 43 അസിസ്റ്റുകളു റൊണാള്‍ഡോയുടെ പേരിലുണ്ട്.

ഖത്തര്‍ ലോകകപ്പ്: യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് 608 താരങ്ങള്‍, രാജ്യങ്ങളില്‍ മുമ്പില്‍ ഇംഗ്ലണ്ട്

ഗ്രൂപ്പ് എച്ചിൽ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണ് പോർച്ചുഗലിന്‍റെ എതിരാളികൾ. വ്യാഴാഴ്ച ഘാനയ്ക്കെതിരെയാണ് പോർച്ചുഗലിന്‍റെ ആദ്യമത്സരം. 28് പോര്‍ച്ചുഗല്‍ യുറുഗ്വേയെയും ഡിസംബര്‍ രണ്ടിന് ദക്ഷിണ കൊറിയയെയും നേരിടും.

click me!