ക്രിസ്റ്റ്യാനോയ്ക്ക് മുന്നില്‍ രണ്ട് ഉപാധികള്‍ വച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; താരം പരിശീലകനെ നേരില്‍ കാണും

By Web TeamFirst Published Jul 26, 2022, 11:16 AM IST
Highlights

കുടുംബകാരണങ്ങളാല്‍ റൊണാള്‍ഡോ വിട്ടുനില്‍ക്കുന്നുവെന്ന് യുണൈറ്റഡ് വിശദീകരിക്കുന്നുണ്ടെങ്കിലും പുതിയ തട്ടകം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സൂപ്പര്‍ താരം. ഈ പശ്ചാത്തലത്തില്‍ റൊണാള്‍ഡോയ്ക്ക് മുന്നില്‍ രണ്ട് ഉപാധികള്‍ യുണൈറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) വിട്ടുപോകുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെ റോണാള്‍ഡോയ്ക്ക് മുന്നില്‍ യുണൈറ്റഡ് രണ്ട് ഉപാധികള്‍വച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടാന്‍ ശ്രമം തുടങ്ങിയത്. പ്രീ സീസണ്‍ പരിശീലന ക്യാംപില്‍ നിന്ന് വിട്ടുനിന്ന റൊണാള്‍ഡോ സന്നാഹമത്സരങ്ങളിലും കളിച്ചില്ല. 

കുടുംബകാരണങ്ങളാല്‍ റൊണാള്‍ഡോ വിട്ടുനില്‍ക്കുന്നുവെന്ന് യുണൈറ്റഡ് വിശദീകരിക്കുന്നുണ്ടെങ്കിലും പുതിയ തട്ടകം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സൂപ്പര്‍ താരം. ഈ പശ്ചാത്തലത്തില്‍ റൊണാള്‍ഡോയ്ക്ക് മുന്നില്‍ രണ്ട് ഉപാധികള്‍ യുണൈറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്. വരുന്ന സീസണില്‍ ലോണ്‍ വ്യവസ്ഥയില്‍ മറ്റൊരു ടീമില്‍ കളിക്കാന്‍ അനുവദിക്കാമെന്നാണ് ഒന്നാമത്തെ ഉപാധി. 

ദില്‍ സ്കൂപ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് ശുഭ്‌മാന്‍ ഗില്‍, പക്ഷെ പണി പാളി

പക്ഷേ ഇതിനായി നിലവിലെ കരാര്‍ ഒരുവര്‍ഷത്തേങ്കിലും പുതുക്കണമെന്നും ലോണ്‍ കാലാവധി കഴിഞ്ഞാല്‍ ടീമില്‍ തിരിച്ചെത്തണമെന്നും യുണൈറ്റഡ് ആവശ്യപ്പെടുന്നു. ഇതേസമയം, റൊണാള്‍ഡോയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോച്ച് എറിക് ടെന്‍ ഹാഗ്. റൊണാള്‍ഡോ തന്റെ ഗെയിംപ്ലാനില്‍ പ്രധാനിയാണെന്നും എറിക് ആവര്‍ത്തിക്കുന്നു. 

കഴിഞ്ഞ വര്‍ഷം യുവന്റസില്‍ നിന്ന് രണ്ടുവര്‍ഷ കരാറിലാണ് റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിലും യുണൈറ്റഡിന്റെ ടോപ് സ്‌കോറര്‍ റൊണാള്‍ഡോ ആയിരുന്നു. 38 മത്സരങ്ങളില്‍ ഇരുപത്തിനാല് ഗോളാണ് റൊണാള്‍ഡോ നേടിയത്. പ്രീമിയര്‍ ലീഗില്‍ പതിനെട്ടും ചാംപ്യന്‍സ് ലീഗില്‍ ആറും ഗോളും റൊണാള്‍ഡോ സ്വന്തം പേരിനൊപ്പം കുറിച്ചു.

ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

click me!