പോർച്ചുഗലിന് ഇന്ന് നിർണായകം; റൊണാൾഡോ ആദ്യ ഇലവനിൽ, മുന്നേറ്റത്തിൽ ജോവോ ഫെലിക്‌സും

Published : Jun 23, 2026, 09:19 PM IST
Cristiano Ronaldo

Synopsis

ആദ്യ കളിയിൽ സമനില വഴങ്ങിയതിനാൽ നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കും. 

ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം പോർച്ചുഗലിന് നിർണ്ണായകമാണ്. ഉസ്‌ബെക്കിസ്ഥാൻ ആണ് പോർച്ചുഗലിന്റെ എതിരാളികൾ. മധ്യനിരയിൽ മികച്ച കളിക്കാർ ഉണ്ടായിരുന്നിട്ടും ആദ്യ മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോൾ നേടാനാവാത്തത് പോർച്ചുഗലിന്റെ സംബന്ധിച്ച് വലിയ വീഴ്ചയായിരുന്നു. അടുത്ത മത്സരം കരുത്തരായ കൊളംബിയയോട് ആണെന്നത് കൊണ്ട് തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താൻ ഇന്ന് പോർച്ചുഗലിന് ജയം അനിവാര്യമാണ്.

ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങും. തന്റെ ആറാം ലോകകപ്പിനിറങ്ങുന്ന റൊണാൾഡോ ഫോം കണ്ടെത്തിയാൽ മാത്രമേ പോർചുഗലിനും മുന്നോട്ടുള്ള മത്സരങ്ങളിൽ ഗുണം ചെയ്യൂ. മുന്നേറ്റത്തിൽ ജോവോ ഫെലിക്‌സും പെഡ്രോ നെറ്റോയും കളിക്കളത്തിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതെ പോയ ബെർണാഡോ സിൽവ ഇന്ന് ബഞ്ചിലാണ്.

അതേസമയം അആദ്യ മത്സരത്തിൽ കൊളംബിയയോട് തോൽവി ഏറ്റുവാങ്ങിയാണ് ഉസ്‌ബെക്കിസ്ഥാൻ എത്തുന്നത്. നിലവിൽ കൊളംബിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ന് കോംഗോയോട് ജയിച്ചാൽ ഗ്രൂപ് ചാമ്പ്യന്മാരായി കൊളംബിയ നോക്കൗട്ടിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്. ഗ്രൂപ്പിൽ പോർച്ചുഗൽ രണ്ടാം സ്ഥാനത്ത് എത്തിയാൽ നോക്കൗട്ടിൽ ഇംഗ്ലണ്ട് ആയിരിക്കും എതിരാളികൾ എന്നതും ശ്രദ്ധേയമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നോക്കൗട്ട് ഉറപ്പിക്കാൻ ത്രീ ലയൺസ്; എതിരാളികൾ ഘാന
ഗോളടി തുടർന്ന് വമ്പന്മാർ; ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം ഇക്കുറി കനക്കും