ഗോളടി തുടർന്ന് വമ്പന്മാർ; ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം ഇക്കുറി കനക്കും

Published : Jun 23, 2026, 06:06 PM IST
Haland, Mbappe, Messi, Kane

Synopsis

ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കനക്കുകയാണ്. അഞ്ച് ഗോളുകളുമായി ലയണൽ മെസ്സി മുന്നിട്ടുനിൽക്കുമ്പോൾ, നാല് ഗോളുകൾ വീതം നേടി കിലിയൻ എംബാപെയും എർലിങ്ങ് ഹാളണ്ടും തൊട്ടുപിന്നിലുണ്ട്.

ഓരോ ലോകകപ്പ് ആരംഭിക്കുമ്പോഴും ആരായിരിക്കും ഇത്തവണ മികച്ച ഗോൾ സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കുക എന്ന ചർച്ച സജീവമാകാറുണ്ട്. നിലവിൽ മെസി, എംബാപെ, എർലിങ്ങ് ഹാളണ്ട്, ഹാരി കെയ്ൻ തുടങ്ങീ വമ്പൻ താരങ്ങളെല്ലാം വരവറിയിച്ചുകഴിഞ്ഞു. അഞ്ച് ഗോളുകളുമായി മെസി തന്നെയാണ് ഇതുവരെയുള്ള കണക്കുകളിൽ മുന്നിൽ. നാല് ഗോളുകളുമായി എംബാപെയും ഹാളണ്ടും തൊട്ടുപിന്നിലുണ്ട്.

മത്സരങ്ങളുടെ എണ്ണം കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കൂടുതലുള്ളത് കൊണ്ട് തന്നെ ഇത്തവണ ഗോൾഡൻ ബൂട്ടിനുള്ള മത്സരം കൊടുക്കുമെന്ന് ഉറപ്പാണ്. ക്ലബ് തലത്തിൽ ടീമുകൾക്കായി ഗോൾ അടിച്ചുകൂട്ടുന്ന താരങ്ങൾ രാജ്യത്തിനായും ഗോളടി തുടരുന്നത് ടൂർണ്ണമെന്റിനെ ആവേശകരമാക്കുന്നുണ്ട്. ജർമ്മനിയുടെ ഡെനിസ് ഉണ്ടാവ്, കാനഡയുടെ ജോനാഥൻ ഡേവിഡ് എന്നിവർക്ക് മൂന്ന് ഗോളുകളാണ് ഉള്ളത്. ഇരട്ട ഗോളുകളുമായി നിരവധി താരങ്ങളാണ് ഇത്തവണ പട്ടികയിലുള്ളത്നെതർലാൻഡ്‌സിന്റെ സമ്മർവിൽ, കോഡി ഗ്യാക്പോ, ബ്രയാൻ ബ്രോബി, ബ്രസീലിൽ നിന്നും വിനീഷ്യസ് ജൂനിയർ, മതിയാസ്‌ കുന്യ, സ്‌പെയിനിൽ നിന്ന് മൈക്കൽ ഒയാർസബാൽ, മൊറോക്കയിൽ നിന്നും ഇസ്മയിൽ സായ്ബാരി തുടങ്ങീ മികച്ച താരങ്ങൾ പട്ടികയിലുണ്ട്.

2010 ൽ തോമസ് മുള്ളർ. 2014 ൽ ജെയിംസ് റോഡ്രിഗസ്, 2018 ൽ ഹാരി കെയ്ൻ, 2022 ൽ എംബാപെ തുടങ്ങീ താരങ്ങളായിരുന്നു മുൻ ലോകകപ്പുകളിൽ ഗോൾഡൻബൂട്ട് ജേതാക്കൾ. അതേസമയം ലോകകപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ ജർമൻ ഇതിഹാസത്തെ മറികടന്ന് ലയണൽ മെസി മുന്നിലെത്തി. നിലവിൽ 18 ഗോളുകളാണ് മെസി ലോകകപ്പിൽ ആകെ നേടിയത്. 16 ഗോളുകളുമായി എംബാപെയും തൊട്ടുപുറകിലായുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നോക്കൗട്ട് ഉറപ്പിക്കാൻ ത്രീ ലയൺസ്; എതിരാളികൾ ഘാന
ഫ്രാൻസ് മുന്നേറ്റത്തിലെ കുന്തമുന; രണ്ട് അസിസ്റ്റുകളുമായി വീണ്ടും മൈക്കിൾ ഒലീസെ