സി വി പാപ്പച്ചൻ പൊലീസില്‍ നിന്ന് വിരമിക്കുന്നു; പുതിയ റോളില്‍ മൈതാനത്ത് തിരിച്ചെത്തും

By Web TeamFirst Published May 27, 2021, 1:44 PM IST
Highlights

ഇരുപതാം വയസ്സിലണിഞ്ഞ പൊലീസ് ബൂട്ടഴിക്കുകയാണ് കേരള ഫുട്ബോളിലെ സുവര്‍ണ താരങ്ങളിലൊരാളായ സി വി പാപ്പച്ചൻ.

തൃശൂര്‍: കേരള ഫുട്ബോളിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ സി വി പാപ്പച്ചൻ 36 വർഷത്തെ സേവനത്തിന് ശേഷം പൊലീസിൽ നിന്ന് വിരമിക്കുന്നു. ഗോൾകീപ്പർമാരെ വളർത്തിയെടുക്കാനുള്ള അക്കാദമിയാണ് ഇനിയുളള സ്വപ്‌നമെന്ന് സി വി പാപ്പച്ചൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇരുപതാം വയസ്സിലണിഞ്ഞ പൊലീസ് ബൂട്ടഴിക്കുകയാണ് കേരള ഫുട്ബോളിലെ സുവര്‍ണ താരങ്ങളിലൊരാളായ സി വി പാപ്പച്ചൻ. കളിക്കളത്തിലും സർവ്വീസിലും കൃത്യതയായിരുന്നു പാപ്പച്ചന്‍റെ മുഖമുദ്ര. 1990 ൽ തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിലൂടെയാണ് പാപ്പച്ചനെ മലയാളി നെഞ്ചേറ്റുന്നത്. അന്ന് ഐ എം വിജയൻ നൽകിയ പാസില്‍ നേടിയ ഗോൾ ഇന്നും പാപ്പച്ചൻറെ ജീവിതത്തിലെ തിളക്കമുള്ള ഓർമ്മയാണ്. 

സഹതാരങ്ങളൊക്കെ കേരളം വിട്ടുപോയിട്ടും പൊലീസിൽ തന്നെ തുടർന്നു പാപ്പച്ചൻ. എട്ട് തവണ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 87 മുതൽ ഏഴു കൊല്ലം ദേശീയ ടീമിലും അണിനിരന്നു. സർവ്വീസിലും മിന്നും പ്രകടനം. കഴിഞ്ഞ വർഷം രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ പാപ്പച്ചനെ തേടിയെത്തി. പൊലീസ് ബൂട്ടഴിച്ചുവയ്‌ക്കുമ്പോൾ കളിക്കളത്തിൽ വീണ്ടും ബൂട്ടുകെട്ടാനുള്ള തയാറെടുപ്പിലാണ് ഈ സുവർണതാരം. പരിശീലകനായാണ് പുതിയ റോള്‍. 

സിദാന്‍റെ രണ്ടാം ഊഴത്തിന് ഫൈനല്‍ വിസില്‍? റയല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതായി റിപ്പോര്‍ട്ട്

യൂറോ കപ്പ്: ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു, വൈനാൾഡം നായകന്‍

വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!