ഡേവിഡ് ബെക്കാമിന്‍റെ പാതയില്‍ മകന്‍ റോമിയോ ബെക്കാമും

By Web TeamFirst Published Jan 7, 2023, 9:58 PM IST
Highlights

ബ്രെന്‍റ്ഫോര്‍ഡിന്‍റെ റിസര്‍വ്വ് ടീമിലേക്കാണ് മിഡ്ഫീല്‍ഡറായാണ് ഇരുപതുകാരനായ റോമിയോ എത്തുക. പ്രീമിയര്‍ ലീഗിലും മറ്റ് മാച്ചുകളിലും റോമിയോ ബ്രെന്‍റ്ഫോര്‍ഡിനെ പ്രതിനിധീകരിക്കും.

ലണ്ടന്‍ : മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന്‍റെ പാതയില്‍ മകന്‍ റോമിയോ ബെക്കാമും. പ്രീമിയര്‍ ലീഗില്‍ ബ്രെന്‍റ്ഫോര്‍ഡിന്‍റെ ബി ടീമിന് വേണ്ടിയാണ് റോമിയോ ബെക്കാം ബൂട്ടണിയുന്നത്. ഇന്‍റര്‍ മിയാമിയില്‍ നിന്ന് താല്‍ക്കാലികമായാണ് റോമിയോ ബ്രെന്‍റ്ഫോര്‍ഡിലെത്തുന്നത്. ബ്രെന്‍റ്ഫോര്‍ഡിന്‍റെ റിസര്‍വ്വ് ടീമിലേക്കാണ് മിഡ്ഫീല്‍ഡറായാണ് ഇരുപതുകാരനായ റോമിയോ എത്തുക. പ്രീമിയര്‍ ലീഗിലും മറ്റ് മാച്ചുകളിലും റോമിയോ ബ്രെന്‍റ്ഫോര്‍ഡിനെ പ്രതിനിധീകരിക്കും.

ഇവിടെയെത്തിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് റോമിയോയുടെ പ്രതികരണം. ഓഫ് സീസണില്‍ ഫിറ്റായി ഇരിക്കാനായാണ് ഈ തുടക്കമെന്നാണ് റോമിയോയുടേയും പ്രതികരണം. താല്‍ക്കാലികമായുള്ള മാറ്റമാണെങ്കിലും വരാന്‍ പോവുന്ന അവസരങ്ങളേക്കുറിച്ച് ആകാംഷയുണ്ടെന്നും റോമിയോ പറയുന്നു. ഇന്‍റര്‍ മിയാമിക്ക് വേണ്ടി 20 ഓളം മത്സരങ്ങളിലാണ് കഴിഞ്ഞ സീസണില്‍ റോമിയോ കളിച്ചത്. രണ്ട് ഗോളുകളും 10 അസിസ്റ്റുമാണ് റോമിയോയ്ക്ക് കഴിഞ്ഞ സീസണിലെ നേട്ടം. ലീഗിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണ് ഇത്.

ജൂലൈ മാസത്തില്‍ ഇന്‍റര്‍ മിയാമിക്കായി പകരക്കാരമായിരുന്നു റോമിയോ. ഡേവിഡ് ബെക്കാം സഹ ഉടമയായ ക്ലബ് കൂടിയാണ് ഇന്‍റര്‍ മിയാമി. ഓരോ തലത്തിലും അവസരങ്ങള്‍ ലഭിക്കുന്നതില്‍ ആനന്ദമെന്നാണ് റോമിയോയുടെ പ്രതികരണം. നിലവിലെ മാറ്റത്തിന് റോമിയോയ്ക്ക് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയാണുള്ളത്.

നേരത്തെ ലോകകപ്പ് ഫുട്ബോളില്‍ ഫ്രാൻസിനോട് പൊരുതി വീണ ഇംഗ്ലിഷ് നിര കണ്ണീരണിഞ്ഞ് മടങ്ങിയപ്പോൾ ബെക്കാം നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലണ്ടിന്‍റെ തോൽവിയിലും കണ്ണീരിലും ആശ്വാസ വാക്കുകളുമായാണ് ബെക്കാം എത്തിയത്. ഇംഗ്ലിഷ് ടീമിന്‍റെ പോരാട്ട മികവിനെ വാഴ്ത്തിയ ബെക്കാം, ഈ ടീം തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയും പങ്കുവച്ചിരുന്നു. 

click me!