
റിയാദ്: ആരാധകര്‍ കാത്തിരുന്ന അരങ്ങേറ്റം ഉണ്ടായില്ലെങ്കിലും അല്‍ നസ്റിന്‍റെ ഗോളിന് കൈയടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഇന്നലെ സൗദി പ്രൊ ലീഗില്‍ നടന്ന അല്‍ നസ്ര്‍-അല്‍ തായി മത്സരത്തില്‍ റൊണാള്‍ഡോ കളിക്കാനിറങ്ങിയിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ(എഫ്എ) രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോക്ക് ഇന്നലെ ഗ്രൗണ്ടിലിറങ്ങാന്‍ കഴിയാതിരുന്നത്.
എന്നാല്‍ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അല്‍ നസ്റിന്‍റെ മത്സരം ടെലിവിഷനിലൂടെ കണ്ട റൊണാള്‍ഡോ തന്‍റെ പുതിയ ടീമിന്‍റെ രണ്ടാം ഗോളിനെ കൈയടിച്ചാണ് വരവേറ്റത്. ഈ സമയം സൈക്ലിംഗ് വ്യായാമം നടത്തുതായിരുന്നു റൊണാള്‍ഡോ. അല്‍ തായിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസ്ര്‍ തോല്‍പ്പിച്ചത്. ബ്രസീലിയന്‍ താരം ടാലിസ്കയാണ് അല്‍ നസ്റിന്‍റെ രണ്ട് ഗോളുകളും നേടിയത്. 42ാമത്തെയും 47ാമത്തെയും മിനിറ്റുകളിലായിരുന്നു ടാലിസ്കയുടെ ഗോളുകള്‍.
അതെല്ലാം മത്സരത്തിന്റെ ഭാഗം! ലോകകപ്പില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിനെ കുറിച്ച് ഹാരി കെയ്ന്‍
ജയത്തോടെ സൗദി പ്രോ ലീഗീല്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തുകയും ചെയ്തു. നിലവില്‍ 12 കളികളില്‍ 29 പോയന്‍റുമായാണ് അല്‍ നസ്ര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു മത്സരം കുറച്ചു കളിച്ച രണ്ടാം സ്ഥാനത്തുള്ള അല്‍ ഷബാബിന് 25 പോയന്‍റാണുള്ളത്. ഈ മാസം 14ന് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ജയം നേടുന്ന ടീമുകള്‍ക്ക് കിരീട സാധ്യതയില്‍ മുന്നിലെത്തും.
യുണൈറ്റഡ് ക്യാപ്റ്റനാവാന്‍ റൊണാള്‍ഡോ അഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
അതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുണ്ടായിരുന്ന കാലത്ത് റൊണാള്‍ഡോ ടീമിന്‍റെ നായകനാവാന്‍ അഗ്രഹിച്ചിരുന്നുവെന്ന് വളിപ്പെടുത്തി മുന്‍ താരം ഡ്വൈറ്റ് യോര്‍ക്കെ രംഗത്തെത്തി. ടീമിന്‍റെ നായനായി മാഞ്ചസ്റ്ററിനെ വീണ്ടും ഒന്നാമതെത്തിക്കാന്‍ റൊണാള്‍ഡോ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അത് അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും യോര്‍ക്കെ പറഞ്ഞു. റൊണാള്‍ഡോ ടീമിലുണ്ടായിരുന്ന കാലത്ത് ഹാരി മഗ്വയര്‍ ആയിരുന്നു മാഞ്ചസ്റ്ററിനെ നയിച്ചിരുന്നത്. ഡിഫന്‍ഡറായ മഗ്വയറിനെ ക്യാപ്റ്റനാക്കുന്നതിനോടും റൊണാള്‍ഡോക്ക് യോജിപ്പില്ലായിരുന്നുവെന്നും യോര്‍ക്കെ പറഞ്ഞു.