ജർമനി പുറത്തായതിന് 'വാർ' തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

Published : Jun 30, 2026, 08:35 AM ISTUpdated : Jun 30, 2026, 09:09 AM IST
Joshua Kimmich

Synopsis

ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്.

ന്യൂയോര്‍ക്ക്: ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വേയോട് തോറ്റ് പുറത്തായതില്‍ വിവാദമായ വാര്‍ തീരുമാനത്തെയോ റഫറിയെയോ കുറ്റം പറയാനില്ലെന്ന് നായകന്‍ ജോഷ്വാ കിമ്മിച്ച്. മത്സരത്തിന്‍റെ അധികസമയത്ത് ജർമൻ ഡിഫൻഡർ ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കിമ്മിച്ച് ടീമിന്‍റെ മോശം പ്രകടനത്തെയാണ് വിമർശിച്ചത്.

ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്. പരാഗ്വയെപ്പോലൊരു എതിരാളിക്കെതിരെ വിജയിക്കാൻ നമ്മൾ ഭാഗ്യത്തെ ആശ്രയിക്കേണ്ടി വരരുത്. അവരെ വ്യക്തമായി തോൽപ്പിക്കാനുള്ള ക്വാളിറ്റി നമ്മുടെ ടീം കാണിക്കണമായിരുന്നു- കിമ്മിച്ച് തുറന്നടിച്ചു. പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്‍റെ രാജിയിലേക്ക് ഈ ഫലം നയിക്കുമോ എന്ന ചോദ്യത്തിന്, കളിക്കളത്തിൽ ഇറങ്ങുന്ന താരങ്ങളാണ് ഇത്തരം തോൽവികൾക്ക് ഉത്തരവാദികളെന്നും പരാഗ്വയെ തോൽപ്പിക്കാനുള്ള ബാധ്യത കളിക്കാർക്ക് ഉണ്ടായിരുന്നു എന്നും കിമ്മിച്ച് കൂട്ടിച്ചേർത്തു.

 

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലിനേക്കാൾ വലിയ ആഘാതമാണ് ക്യാപ്റ്റൻ എന്ന നിലയിൽ ഈ പരാജയം കിമ്മിച്ചിന് നൽകിയിരിക്കുന്നത്. ജർമനിയുടെ ഈ തകർച്ച 'അസഹനീയം' ആണെന്നാണ് ബയേൺ മ്യൂണിക്ക് താരം വിശേഷിപ്പിച്ചത്. പഴയ ജർമൻ ടീമുകൾ സെമി ഫൈനലിലും ഫൈനലിലും സ്ഥിരമായി എത്തിയിരുന്ന സുവർണ്ണകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ച കിമ്മിച്ച്, കഴിഞ്ഞ എട്ട് വർഷമായി നാട്ടിലെ ആരാധകർക്ക് സന്തോഷം നൽകാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് നിരാശയോടെ സമ്മതിച്ചു. ടീമിന്‍റെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും, മറ്റാരെയെങ്കിലും കുറ്റപ്പെടുത്തി തടിയൂരാൻ നോക്കില്ലെന്നും വ്യക്തമാക്കിയാണ് കിമ്മിച്ച് നിർത്തിയത്.

 

റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരായി കഷ്ടിച്ച് നോക്കൗട്ടിലെത്തിയ പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ജർമനി പുറത്തായത്. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനിക്ക് നോക്കൗട്ട് ഘട്ടത്തിന്‍റെ ആദ്യ പടവുകൾ പോലും കടക്കാനാവാതെ പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികളെ ഇന്നറിയാം, നോക്കൗട്ടിൽ ഇന്ന് ഐവറി കോസ്റ്റ്-നോർവേ തീപാറും പോരാട്ടം
വാര്‍ വിവാദത്തില്‍ മുങ്ങി ജര്‍മ്മനിയുടെ പുറത്താകല്‍; വിമര്‍ശനവുമായി അലന്‍ ഷിയറര്‍