'ഹാരി കെയ്‌നിനെ ഡിഫൻഡറാക്കിയോ'; അര്‍ജന്‍റീനക്കെതിരായ സെമി തോല്‍വിയില്‍ ഇംഗ്ലണ്ട് കോച്ചിനെ ട്രോളി ഡൊണാൾഡ് ട്രംപ്

Published : Jul 18, 2026, 09:24 AM IST
FIFA President Gianni Infantino Thanks Donald Trump for 2026 World Cup Success

Synopsis

മത്സരത്തിന്‍റെ 55-ാം മിനിറ്റിൽ ആന്‍റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ലീഡ് നിലനിർത്താൻ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞ ടൂഷേൽ, അഞ്ച് ഡിഫൻഡർമാരെ അണിനിരത്തുക എന്ന തന്ത്രം പയറ്റി.

വാഷിംഗ്ടൺ: അർജന്‍റീനയ്‌ക്കെതിരായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് തോറ്റു പുറത്തായതിന് പിന്നാലെ പരിശീലകൻ തോമസ് ടൂഷേലിന്‍റെ തന്ത്രങ്ങളെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്‌നെ പ്രതിരോധ കോട്ട കാക്കാൻ നിയോഗിച്ച ടൂഷേലിന്‍റെ വിവാദ തീരുമാനത്തെയാണ് ട്രംപ് പരസ്യമായി ട്രോളിയത്. ഫിഫയുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ ഈ അപ്രതീക്ഷിത വിമർശനം.

മത്സരത്തിന്‍റെ 55-ാം മിനിറ്റിൽ ആന്‍റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ലീഡ് നിലനിർത്താൻ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞ ടൂഷേൽ, അഞ്ച് ഡിഫൻഡർമാരെ അണിനിരത്തുക എന്ന തന്ത്രം പയറ്റി. ഇതോടെ മുൻനിരയിൽ ഗോൾ അടിച്ചു കൂട്ടേണ്ട ഹാരി കെയ്ൻ ഒരു ഡിഫൻഡറെപ്പോലെ സ്വന്തം ബോക്സിലേക്ക് ഇറങ്ങിക്കളിക്കേണ്ടി വന്നു. ടൂഷേലിന്‍റെ ഈ പ്രതിരോധ തന്ത്രം പാളിയതോടെ ലയണൽ മെസിയുടെ തകർപ്പൻ ഫോമിന്‍റെ കരുത്തിൽ അർജന്‍റീന 2-1 ന് ജയം പിടിച്ചെടുത്ത് ഫൈനലിലേക്ക് മുന്നേറി.

ഏകദേശം 18 മാസങ്ങൾക്ക് മുമ്പ് തനിക്കൊപ്പം ഗോൾഫ് കളിച്ച ഹാരി കെയ്‌നെപ്പോലൊരു ലോകോത്തര സ്ട്രൈക്കറെ ഡിഫൻഡറാക്കിയത് വിചിത്രമായ നടപടിയാണെന്ന് ട്രംപ് പറഞ്ഞു. ഇംഗ്ലണ്ടിന് മികച്ചൊരു കളിക്കാരനുണ്ട്, ഞാൻ അദ്ദേഹത്തോടൊപ്പം ഗോൾഫ് കളിച്ചിട്ടുമുണ്ട് - നമ്മുടെ ഹാരി കെയ്ൻ. അദ്ദേഹം അസാമാന്യ കളിക്കാരനാണ്. എന്നാൽ അദ്ദേഹത്തെ ഒരു ഡിഫൻസീവ് കളിക്കാരനാക്കി മാറ്റിയതിലൂടെ അവർക്ക് വലിയൊരു തെറ്റ് പറ്റിയെന്നാണ് ഞാൻ കരുതുന്നത്-ട്രംപ് പറഞ്ഞു.

 

എനിക്ക് ഫുട്ബോളിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല. അവർ മത്സരത്തിൽ ലീഡ് നേടി, തൊട്ടുപിന്നാലെ തങ്ങളുടെ ഏറ്റവും മികച്ച അറ്റാക്കിംഗ് കളിക്കാരനെ പിടിച്ച് പ്രതിരോധത്തിലാക്കി. നമ്മൾ എപ്പോഴും കുറച്ചെങ്കിലും അറ്റാക്കിംഗ് ആകണമല്ലോ? എന്തായാലും കോച്ചിംഗിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. എങ്കിലും അത് തികച്ചും അസാധാരണമായ ഒരു തീരുമാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

 

തന്ത്രം പാളിയിട്ടും കുലുങ്ങാതെ ടൂഷേൽ; പിന്തുണയുമായി എഫ്എ

അർജന്‍റീനയോടേറ്റ തോൽവിക്ക് പിന്നാലെ മുൻ താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ജർമൻ പരിശീലകനായ ടൂഷേലിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിയാൻ എടുത്ത തീരുമാനത്തിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്നാണ് ടൂഹലിന്റെ പ്രതികരണം. ടൂർണമെന്‍റിന്റിൽ ഇംഗ്ലണ്ട് കളിച്ച ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണിതെന്നും നിർഭാഗ്യം കൊണ്ടാണ് ജയം കൈവിട്ടതെന്നും ടൂഷേൽ പറഞ്ഞു. ട്രംപും ആരാധകരും ഒരുപോലെ വിമർശിക്കുമ്പോഴും ഇംഗ്ലീഷ് എഫ്എയുടെ പൂർണ്ണ പിന്തുണ ടൂഷേലിനുണ്ട്. യൂറോ 2028 വരെ നീളുന്ന തന്‍റെ കരാർ ടൂഷേൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫൈനലിൽ ലമീൻ യമാൽ കളിക്കും; താരം ഫിറ്റ്നസ് വീണ്ടെടുത്തെന്ന് പരിശീലകൻ ഫുവന്തെ
മെസി മുതൽ യമാൽ വരെ; പ്രതിഭകളെ സൃഷ്ടിക്കുന്ന ബാഴ്‌സലോണയുടെ 'ഫുട്ബോൾ ഫാക്ടറി', ഫൈനലിൽ 9 ലാ മാസിയ കളിക്കാർ