
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയിൻ- അർജന്റീന പോരാടുമ്പോൾ, ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് കേവലം ഫൈനൽ എന്നതിലുപരി ഇരട്ടിമധുരം നൽകുന്ന മറ്റൊരു കാര്യമാണ് കൂടിയുണ്ട്. ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിൽ നിന്നും വളർന്നുവന്ന ഒൻപത് താരങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. ലിയോ മെസി, ലമീൻ യമൻ, ഗാവി, കുബാർസി, ഡാനി ഓൾമോ, എറിക് ഗാർഷ്യ, ഗ്രിമാൾഡോ, കുക്കുറയ്യ, വിക്ടർ മുനസ് എന്നീ ഒൻപത് താരങ്ങളാണ് ലാ മാസിയയിലോ നിന്നും ഫൈനലിൽ ഇരു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നത്. മെസിയൊഴികെ ബാക്കി 8 താരങ്ങളും സ്‌പെയിൻ ദേശീയ ടീമിന്റെ ഭാഗമാണ്.
ലാ മാസിയയിലൂടെ കരിയർ ആരംഭിച്ച് ലോകഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരനായി മാറിയ മെസി തന്റെ രണ്ടാം ലോക കിരീടം ലക്ഷ്യമിട്ട് ജൂൺ 19 ന് മെറ്റ്ലിഫ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ലമീൻ യമാൽ കുബാർസി, ഓൾമോ അടക്കമുള്ള ലാ മാസിയയുടെയും ബാഴ്‌സലോണയുടെയും താരങ്ങൾ മെസിക്കെതിരെ കളിക്കാനിറങ്ങും എന്ന അപൂർവ്വതയ്ക്ക് കൂടിയാണ് ഇത്തവണത്തെ ലോകകപ്പ് ഫൈനൽ സാക്ഷ്യം വഹിക്കുന്നത്. ലാ മാസിയയുടെയും. ബാഴ്‌സലോണയുടെയും ലാ മാസിയയുടെയും ഭൂതകാലവും, വർത്തമാനകാലവും തമ്മിലുള്ള വൈകാരിക സംഘർഷം കൂടിയാണ് ഓരോ
2010 ൽ നെതർലാൻഡ്സിനെ തോൽപിച്ച് സെപയിന് തങ്ങളുടെ ആദ്യ ലോകകിരീടം നേടുമ്പോൾ 8 ലാ മാസിയ കളിക്കാരനായിരുന്നു സ്പാനിഷ് ടീമിൽ ഉണ്ടായിരുന്നത്. 2010 ബാലൻ ഡി ഓർ പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തിൽ ലാ മാസിയയുടെ പ്രതിനിധീകരണം വലിയ ചർച്ചയായിരുന്നു. മെസി ആയിരുന്നു ജേതാവ്, രണ്ടാം സ്ഥാനത്ത് ഇനിയേസ്റ്റയും മൂന്നാം സ്ഥാനത്ത് സാവിയുമായിരുന്നു. ബാലൻ ഡി ഓർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരേ അക്കാദമിയിൽ നിന്നുള്ള താരങ്ങളാവുന്ന അപൂർവ്വ നേട്ടവും അന്ന് ലാ മാസിയക്ക് സ്വന്തമായിരുന്നു. എന്തായാലും ഫൈനലിൽ ലാ മാസിയയുടെയും ബാഴ്‌സലോണയുടെയും എല്ലാമെല്ലാമായിരുന്ന മെസി തന്റെ രണ്ടാം ലോകകിരീടമുയർത്തുമോ അതോ, ലാ മാസിയയുടെ പുതിയ തലമുറ തങ്ങളുടെ ജൈത്രയാത്ര തുടരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!