ഡ്യൂറന്‍ഡ് കപ്പ്: ചരിത്രമെഴുതാനിറങ്ങുന്ന ഗോകുലത്തിന് ഇന്ന് സെമി

Published : Aug 21, 2019, 08:43 AM IST
ഡ്യൂറന്‍ഡ് കപ്പ്: ചരിത്രമെഴുതാനിറങ്ങുന്ന ഗോകുലത്തിന് ഇന്ന് സെമി

Synopsis

ഗോകുലം സെമിഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് മൂന്ന് മുതൽ കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

കൊല്‍ക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ഫൈനൽ പ്രതീക്ഷയുമായി ഗോകുലം കേരള ഇന്നിറങ്ങും. ഗോകുലം സെമിഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് മൂന്ന് മുതൽ കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

ഗ്രൂപ്പ് ഘട്ടത്തിൽ പതിനൊന്ന് ഗോൾ നേടിയ ഗോകുലം ഒറ്റഗോൾ മാത്രമാണ് വഴങ്ങിയത്. രണ്ട് ഹാട്രിക് ഉൾപ്പടെ എട്ട് ഗോൾ നേടിയ ഗോകുലം ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ. ഗോകുലത്തെപ്പോലെ തോൽവി അറിയാതെയാണ് ഈസ്റ്റ് ബംഗാളും സെമിയിലെത്തിയിരിക്കുന്നത്. പത്ത് ഗോൾ നേടിയ ഈസ്റ്റ് ബംഗാളും ഒരുഗോളാണ് വഴങ്ങിയത്. 

മോഹൻ ബഗാൻ വൈകിട്ട് അ‍ഞ്ചരയ്ക്ക് തുടങ്ങുന്ന രണ്ടാം സെമിയിൽ റിയൽ കശ്‌മീരിനെ നേരിടും. എഫ് സി കൊച്ചിന് ശേഷം ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ കേരള ടീമാവുകയാണ് ഗോകുലത്തിന്‍റെ ലക്ഷ്യം. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തേയും ടൂർണമെന്‍റാണ് ഡ്യൂറൻഡ് കപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ