നെതര്‍ലന്‍ഡ്സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Published : Jun 30, 2026, 09:44 AM ISTUpdated : Jun 30, 2026, 09:51 AM IST
Morocco Win

Synopsis

ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് മൂന്ന് കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോ രണ്ട് കിക്കുകള്‍ നഷ്ടമാക്കി. നിര്‍ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്

ന്യൂയോര്‍ക്ക്: ലോകകപ്പ് വേദികളിൽ നെതർലൻഡ്സിനെ വേട്ടയാടുന്ന പെനാൽറ്റി ഷൂട്ടൗട്ട് ശാപം ഇത്തവണയും ഒഴിഞ്ഞുപോയില്ല. ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുൻ റണ്ണേഴ്സ് അപ്പുകളായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് മൊറോക്കോ ജയിച്ചുകയറിയത്.

 

ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് മൂന്ന് കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോ രണ്ട് കിക്കുകള്‍ നഷ്ടമാക്കി. നിര്‍ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്. നേരത്തെ നിശ്ചിത സമയത്ത് ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. മൊറോക്കൻ ആക്രമണങ്ങള്‍ക്ക് മുന്നില്‍ നെതര്‍ലന്‍ഡ്സ് വിറച്ചെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്‍ കോഡി ഗാക്പോയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സ് ലീഡെടുത്തു. ഒരു ഗോള്‍ ജയവുമായി നെതര്‍ലന്‍ഡ്സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി ടൈമില്‍(90+1)ഇസാ ഡിയോപിന്‍റെ മിന്നല്‍ ഹെഡല്‍ നെതര്‍ലന്‍ഡ്സ് ഹൃദയം തകര്‍ത്ത് വല തുളച്ചത്.

 

വിജയം ഉറപ്പിച്ചിരിക്കെ വന്ന അപ്രതീക്ഷിത ഗോള്‍ നെതര്‍ലന്‍ഡ്സിന് കനത്ത ആഘാതമായി. എക്സ്ട്രാ ടൈമില്‍ മൊറോക്കോ പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ബാര്‍ട് വെര്‍ബ്രഗ്ഗന്‍റെ മിന്നും സേവുകള്‍ അവര്‍ക്ക് രക്ഷയായി. എന്നാല്‍ ഷൂട്ടൗട്ടില്‍ വെര്‍ബ്രഗ്ഗന് നെതര്‍ലന്‍ഡ്സിനെ രക്ഷിക്കാനായില്ല. നെതര്‍ലന്‍ഡ്സിന്‍റെ ജസ്റ്റിന്‍ ക്ലൈവര്‍ട്ട്, ക്വിന്‍റന്‍ ടിംബര്‍, സമ്മര്‍വില്ലെ എന്നിവര്‍ കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോയുടെ നെയ്ൽ എല്‍ അയ്നോയിയുടെയും ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയുടെ കിക്കുകള്‍ പാഴായി.

ഡച്ച് താരം ക്രിസെൻസിയോ സമ്മർവില്ലെ എടുത്ത നിർണ്ണായകമായ അഞ്ചാം കിക്ക് ഇടതുകൈകൊണ്ട് തട്ടിയകറ്റി മൊറോക്കൻ ഗോളി യാസിൻ ബോണോ മത്സരത്തിലെ ഹീറോയായി മാറി. തൊട്ടുപിന്നാലെ മൊറോക്കോയ്ക്കായി കിക്ക് എടുക്കാനെത്തിയ ഇസ്മായിൽ സായ്ബാരി ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗനെ പൂർണ്ണമായും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അനായാസം എത്തിച്ചതോടെ മൊറോക്കോ വിജയം പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികളെ ഇന്നറിയാം, നോക്കൗട്ടിൽ ഇന്ന് ഐവറി കോസ്റ്റ്-നോർവേ തീപാറും പോരാട്ടം
ജർമനി പുറത്തായതിന് 'വാർ' തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ