യൂറോ യോഗ്യത: ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജയം; പോര്‍ച്ചുഗലിന് സമനില

Published : Mar 26, 2019, 09:21 AM IST
യൂറോ യോഗ്യത: ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജയം; പോര്‍ച്ചുഗലിന് സമനില

Synopsis

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സ് ഐസ്ലന്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. മറ്റ് മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.

പാരീസ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സ് ഐസ്ലന്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. മറ്റ് മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ഒളിവിയര്‍ ജിറൗദ്, കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ സെര്‍ബിയ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ സെര്‍ബിയയാണ് ആദ്യ ഗോള്‍ നേടിയത്. 42ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ഗോള്‍ മടക്കി. പന്ത് കൂടുതല്‍ സമയം കൈവശം വച്ചിട്ടും പോര്‍ച്ചുഗലിന് ഗോള്‍ നേടാനായില്ല. 31ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ പരിക്കേറ്റ് പുറത്തുപോയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി

ഇംഗ്ലണ്ട് മൊന്റെനേഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. റോസ് ബാര്‍ക്ക്ലേ ഇരട്ടഗോള്‍ നേടി. മൈക്കിള്‍ കിയേന്‍, ഹാരി കെയ്ന്‍, സ്റ്റെര്‍ലിങ് എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. മാര്‍ക്കോ വെസോവിക്കാണ് മൊന്റെനേഗ്രോയ്ക്കായി ആശ്വാസഗോള്‍ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല