യൂറോ കപ്പ് യോഗ്യതയില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി; പോര്‍ച്ചുഗലിന് ജയം

Published : Oct 12, 2019, 10:32 AM IST
യൂറോ കപ്പ് യോഗ്യതയില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി; പോര്‍ച്ചുഗലിന് ജയം

Synopsis

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. ചെക്ക് റിപ്പബ്ലിക്ക്  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ അട്ടിമറിക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും വിജയം നേടി.

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. ചെക്ക് റിപ്പബ്ലിക്ക്  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ അട്ടിമറിക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും വിജയം നേടി. അഞ്ചാം മിനിറ്റില്‍ ഹാരി കെയ്ന്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിച്ച ശേഷമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റത്. 9ാം മിനിറ്റില്‍ യാക്കൂബ് ബ്രാബേച്ചും 84ാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ഒന്ദ്രാചെക്കുമാണ് ചെക് റിപ്പബ്ലിക്കിനായി ഗോള്‍ നേടിയത്.

പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചു. ബെര്‍ണാഡോ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഗ്വെഡെസ് എന്നിവരാണ് ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ കരിയറിലെ കരിയറിലെ 699ാം ഗോളായിരുന്നിത്. 

ലോകചാംപ്യന്മാരായ ഫ്രാന്‍സ് മറുപടിയില്ലാത്ത ഒരു ഗോളിന് ഐസ്ലന്‍ഡിനെ തോല്‍പ്പിച്ചു. പെനാല്‍റ്റിയില്‍ നിന്ന് ഒലിവര്‍ ജിറൂഡ് ആണ് ഗോള്‍ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്