സര്‍പ്രൈസൊരുക്കി മത്സരഫലം, ഗോൾ രഹിതം!, ഘാനയുടെ പ്രതിരോധ കോട്ടയിൽ തട്ടിതടഞ്ഞ് വീണ് ഇംഗ്ലണ്ട്, ലോകകപ്പിൽ അട്ടിമറി സമനില

Published : Jun 24, 2026, 04:28 AM IST
England vs Ghana

Synopsis

ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഘാനയുടെ ശക്തമായ പ്രതിരോധക്കോട്ട തകർക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല, കൂടാതെ അവസാന നിമിഷം ലഭിച്ച സുവർണ്ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.  

ദോഹ: ലോകകപ്പിൽ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തോമസ് ടുഹേലിന്റെ പരിശീലനത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ഘാനയുടെ കടുപ്പമേറിയ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. മത്സരത്തിലുടനീളം വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചത്. ഘാനയുടെ ശക്തമായ ഡിഫൻസീവ് 'ലോ ബ്ലോക്ക്' മറികടക്കാൻ ഇംഗ്ലണ്ട് താരങ്ങൾ കടുത്ത പോരാട്ടം തന്നെ നടത്തി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചതാണെങ്കിലും നിർഭാഗ്യം വില്ലനാവുകയായിരുന്നു. കളി അവസാനിക്കാറായ ഘട്ടത്തിൽ നിക്കോ ഒറെയ്‌ലി തൊടുത്ത മനോഹരമായ ഹെഡ്ഡർ പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. പോസ്റ്റിലിടിച്ചു മടങ്ങിയ പന്ത് റീബൗണ്ടിലൂടെ ലഭിച്ച ഹാരി കെയ്ൻ ശക്തമായി അടിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ലഭിച്ച സുവർണ്ണാവസരം നഷ്ടമായി. കളിയിലുടനീളം ഒന്നിലധികം തവണ ഇരു ടീമിലെയും കളിക്കാർ തമ്മിൽ മൈതാനത്ത് കടുത്ത വാക്പോരിലും പ്രകോപനങ്ങളിലും ഏർപ്പട്ടു. പലപ്പോഴും കളിക്കാര്‍ നിയന്ത്രണം വിട്ട് പെരുമാറി. മത്സരം സമനിലയിലായെങ്കിലും ലഭിച്ച ഓരോ പോയിന്റോടെയും ഇരു രാജ്യങ്ങളും ലോകകപ്പിന്റെ അടുത്ത ഘട്ടമായ നോക്കൗട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കാനായത് ഘാനയ്ക്ക് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രായം തളർത്താത്ത പോരാളി; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ
'ഈ പ്രായത്തിൽ മെസി ചെയ്യുന്നത് അവിശ്വസിനീയം'; പ്രശംസകളുമായി ഇംഗ്ലണ്ട് താരം ഡെക്ലൻ റൈസ്