
ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടം മറികടന്നതിന് പിന്നാലെ വലിയ പ്രശംസകളാണ് ഫുട്ബോൾ ലോകത്ത് നിന്ന് മെസിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ഡെക്ലൻ റൈസ്. മെസി ഈ പ്രായത്തിൽ ചെയ്യുന്ന കാര്യങ്ങൾ അവിശ്വസിനീയമാണെന്നും, ഫുട്ബോൾ ആരാധകൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും മെസ്സിയുടെ കളി കാണുന്നത് ആനന്ദമാണെന്നാണ് ഡെക്ലൻ റൈസ് പറയുന്നത്.
"നമ്മൾ ഇപ്പോൾ കാണുന്ന കാര്യങ്ങൾ വളരെ സവിശേഷമാണ്. ഈ പ്രായത്തിൽ മെസി ചെയ്യുന്നത് അവിശ്വസനീയമാണ്. ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിലും,ഒരു ഫുട്ബോൾ കളിക്കാരൻ എന്ന നിലയിലും അദ്ദേഹത്തെ കാണുന്നത് അവിശ്വസനീയമായ ആനന്ദമാണ്." ഡെക്ലൻ റൈസ് പറയുന്നു.
പതിനാറ് ഗോളുകൾ നേടിയ ക്ലോസെയുടെ റെക്കോർഡ് ആണ് മെസ്സി തകർത്തത്. പതിനെട്ട് ഗോളുകളോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിയ മെസിക്ക് പിന്നാലെ എംബാപെയും ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. രണ്ട് കളികളിൽ നിന്നും അഞ്ച് ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ മെസി ഇത്തവണയും മുന്നിൽ. അതേസമയം ഇന്ന് ഓസ്ട്രിയയെ തോൽപ്പിച്ചതോടെ നോക്കൗട്ട് റൗണ്ടിൽ എത്തിയിരിക്കുകയാണ് അർജന്റീന. നിലവിലെ കണക്കുകൾ അനുസരിച്ച് രണ്ടാം റൗണ്ടിൽ ഉറുഗ്വായ് അല്ലെങ്കിൽ സ്‌പെയിൻ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ എന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!