
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ കുതിപ്പിന് തടയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലിവര്‍പൂളിനെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍(1-1) തളച്ചു.
മുപ്പത്തിയാറാം മിനുറ്റില്‍ റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡ് മുന്നിലെത്തി. എന്നാല്‍ 85-ാം മിനുറ്റില്‍ ആദം ലലാന്നയുടെ ഗോള്‍ ലിവര്‍പൂളിന് തുല്യത നല്‍കി. അതേസമയം ആക്രമണത്തില്‍ മുന്നിട്ടുനിന്നിട്ടും ജയിക്കാന്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ക്കായില്ല. ഒന്‍പത് മത്സരങ്ങളില്‍ 25 പോയിന്‍റാണ് ലിവര്‍പൂളിനുള്ളത്. 19 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. യുണൈറ്റഡ് 13-ാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!