ഫുട്ബോളില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍; ആഴ്‌സണലും യുണൈറ്റഡും നേര്‍ക്കുനേര്‍

By Web TeamFirst Published Jan 30, 2021, 10:11 AM IST
Highlights

ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 40 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആഴ്സണൽ രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 40 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 30 പോയിന്റുള്ള ആഴ്സണൽ ഒൻപതാം സ്ഥാനത്തും. 

41 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി രാത്രി എട്ടരയ്ക്ക് ഷെഫീൽഡ് യുണൈറ്റഡുമായി ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളിൽ എവർട്ടൻ, ന്യൂകാസിൽ യുണൈറ്റഡിനെയും സതാംപ്ടൺ, ആസ്റ്റൻവില്ലയെയും ക്രിസ്റ്റൽ പാലസ്, വോൾവ്സിനെയും നേരിടും. 

റയലിന് ഇന്ന് അങ്കം

സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്ന് ലെവാന്റെയെ നേരിടും. രാത്രി എട്ടേമുക്കാലിന് റയലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. മുൻനിര താരങ്ങളുടെ പരിക്കിന്റെ ആശങ്കയിലാണ് റയൽ. ക്യാപ്റ്റൻ സെർജിയോ റാമോസ്, ഡാനി കാർവഹാൽ, ലൂക്കാസ് വാസ്ക്വേസ്, നാച്ചോ, റോഡ്രിഗോ തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

19 കളിയിൽ 40 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ റയൽ. 23 പോയിന്റുള്ളെ ലെവാന്റെ പന്ത്രണ്ടാം സ്ഥാനത്താണ്. 18 കളിയിൽ 47 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ സെവിയ, ഐബറിനേയും വലൻസിയ, എൽചേയെയും നേരിടും. 

യുവന്‍റസ്, സാംപ്ഡോറിയക്കെതിരെ

ഇറ്റാലിയൻ ലീഗ് ഫുട്ബോളിലും ഇന്ന് പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് രാത്രി പത്തരയ്ക്ക് സാംപ്ഡോറിയയെ നേരിടും. 18 കളിയിൽ 36 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് യുവന്റസ്. 26 പോയിന്റുള്ള സാംപ്ഡോറിയ പത്താം സ്ഥാനത്തും. 43 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തുള്ള എ സി മിലാന്‍, ബൊളോഗ്നയാണ് എതിരാളികൾ. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാൻ രാത്രി ഒന്നേകാലിന് ബെനവെന്റോയുമായി ഏറ്റുമുട്ടും. 

ജർമ്മൻ ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് പത്തൊൻപതാം റൗണ്ട് മത്സരത്തിനിറങ്ങും. ഹോഫൈൻഹൈമാണ് എതിരാളികൾ. രാത്രി എട്ടിന് ബയേണിന്റെ ഹോംഗ്രൗണ്ടിലാണ് കളി തുടങ്ങുക. 18 കളിയിൽ 42 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബയേൺ മ്യൂണിക്ക്. 

ഐ ലീഗില്‍ ഗോകുലത്തിന് ഇന്ന് അഞ്ചാം മത്സരം

click me!