നെരോക്കയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഗോകുലം കേരള ഇറങ്ങുന്നത്. 

കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങും. വൈകിട്ട് ഏഴിന് തുടങ്ങുന്ന കളിയിൽ റിയൽ കശ്മീരാണ് ഗോകുലത്തിന്റെ എതിരാളികൾ.

Scroll to load tweet…

നെരോക്കയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഗോകുലം കേരള ഇറങ്ങുന്നത്. നാല് കളിയിൽ ആറ് പോയിന്റുള്ള ഗോകുലം ലീഗിൽ നാലാം സ്ഥാനത്ത്. അഞ്ചുപോയിന്റുള്ള റിയൽ കശ്മീർ അഞ്ചാമതും. ഡെന്നിസ് അന്റ്‍വി, ഫിലിപ്പ് അഡ്‌ജ ഘാനൻ മുന്നേറ്റനിരയിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. മധ്യനിരയും പ്രതിരോധവും ഫോമിലേക്കുയർന്നതും ആശ്വാസം. ഗോൾവലയത്തിന് മുന്നിൽ പരിചയസമ്പന്നനായ സി.കെ ഉബൈദുമുണ്ട്. 

ഐഎസ്എല്‍: ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

ഗോൾ വഴങ്ങിയാലും ആക്രമിച്ച് കളിക്കുന്നതാണ് ഗോകുലത്തിന്റെ ശൈലിയെന്ന് ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ ആവർത്തിക്കുന്നു. ഒൻപത് ഗോൾ നേടിയ ഗോകുലം എട്ട് ഗോളാണ് വഴങ്ങിയത്. സുദേവ എഫ് സിയുമായി സമനില വഴങ്ങിയാണ് റിയൽ കശ്മീർ ഗോകുലത്തെ നേരിടാൻ എത്തുന്നത്. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.

ഗോവയുടെ വിജയത്തിന് മുന്നില്‍ വിലങ്ങിട്ടു; എനോബഖരെ കളിയിലെ താരം