സൂപ്പര്‍ സണ്‍ഡേ: പ്രീമിയര്‍ ലീഗില്‍ ആഴ്സണൽ-ടോട്ടനം പോരാട്ടം

By Web TeamFirst Published Mar 14, 2021, 8:23 AM IST
Highlights

ആഴ്സണൽ രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ഹോം ഗ്രൗണ്ടിൽ ടോട്ടനത്തെ നേരിടും. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണൽ-ടോട്ടനം സൂപ്പർ പോരാട്ടം. ആഴ്സണൽ രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ഹോം ഗ്രൗണ്ടിൽ ടോട്ടനത്തെ നേരിടും. 27 കളിയിൽ 38 പോയിന്റുള്ള ആഴ്സണൽ പത്തും 45 പോയിന്റുള്ള ടോട്ടനം ഏഴും സ്ഥാനങ്ങളിലാണ്. 

മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പന്ത്രണ്ടേ മുക്കാലിന് തുടങ്ങുന്ന കളിയിൽ വെസ്റ്റ് ഹാമുമായി ഏറ്റുമുട്ടും. 54 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. 48 പോയിന്‍റുള്ള വെസ്റ്റ് ഹാം അഞ്ചാമതും. സതാംപ്‌ടണ്‍-ബ്രൈറ്റണ്‍ മത്സരവും ലെസ്റ്റര്‍ സിറ്റി-ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരവും ഇന്ന് നടക്കും. 

ലാ ലിഗയില്‍ നാടകീയ ജയവുമായി റയല്‍; പ്രീമിയര്‍ ലീഗില്‍ സിറ്റിക്കും വിജയം

യുവന്‍റസും കളത്തിലേക്ക്

ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസ് ഇന്ന് കാഗ്ലിയാരിയെ നേരിടും. രാത്രി പത്തരയ്ക്ക് എവേ മത്സരത്തിനിറങ്ങുമ്പോൾ 52 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്. ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനെക്കാൾ പത്ത് പോയിന്റ് പിന്നിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്തായതിന് ശേഷം യുവന്റസിന്റെ ആദ്യ മത്സരമാണിത്. 

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഗ്ലിയാരി പതിനേഴാം സ്ഥാനത്താണ്. അവസാനം ഏറ്റുമുട്ടിയ പത്ത് കളിയിൽ എട്ടിലും യുവന്റസ് ജയിച്ചിരുന്നു. ഇതേസമയം, കൊവിഡ് കാരണം മാറ്റിവച്ച നാപോളി-യുവന്റസ് മത്സരം വീണ്ടും നീട്ടി. ബുധനാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ഏപ്രിൽ ഏഴിലേക്കാണ് മാറ്റിവച്ചത്. നാപ്പോളി താരങ്ങൾ കൊവിഡ് ബാധിതരായതോടെയാണ് മത്സരം മാറ്റിയത്. 

തിരിച്ചടിക്കാന്‍ കോലിപ്പട; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്    
 

 

click me!