
ബ്രൻഡ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ബ്രൻഡ്ഫോർഡിനെ (Brentford) തോൽപ്പിച്ചു. 16-ാം മിനുറ്റില്‍ ഫിൽ ഫോഡൻ (Phil Phoden) ആണ് സിറ്റിയുടെ വിജയഗോൾ നേടിയത്. 20 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 18 മത്സരങ്ങളില്‍ 20 പോയിന്‍റ് മാത്രമുള്ള ബ്രൻഡ്ഫോർഡ് 14-ാം സ്ഥാനക്കാരാണ്.
ചെല്‍സിക്ക് സമനില
അതേസമയം ലീഗിൽ കരുത്തരായ ചെൽസിക്ക് സമനില. ബ്രൈറ്റൻ 1-1നാണ് ചെൽസിയെ സമനിലയിൽ തളച്ചത്. കളിയുടെ 28-ാം മിനുറ്റിൽ ലുക്കാക്കുവിലൂടെ ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമില്‍ ബ്രൈന്‍റൺ സമനില പിടിച്ചു. ഡാനി വെൽബെക്ക് ആണ് ചെൽസിയുടെ വിജയം തട്ടിമാറ്റിയത്. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്‍റുമായി ചെൽസി നിലവിൽ രണ്ടാം സ്ഥാനത്താണ്.
യുണൈറ്റഡ് കളത്തിലേക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഈ വർഷത്തെ അവസാന മത്സരം. ഇന്ത്യൻ സമയം രാത്രി ഒന്നേമുക്കാലിന് തുടങ്ങുന്ന കളിയിൽ ബേൺലിയാണ് എതിരാളികൾ. 17 കളിയിൽ 28 പോയിന്‍റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേൺലി പതിനെട്ടാം സ്ഥാനത്തും.
ISL 2021-2022: ഗോവയെ വീഴ്ത്തി ആദ്യ നാലില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍