ലണ്ടന്‍ ഡര്‍ബി: ആഴ്‌സണലിനെ മലര്‍ത്തിയടിച്ച് ചെല്‍സി, ലുക്കാക്കുവിന് ഗോള്‍

By Web TeamFirst Published Aug 23, 2021, 8:13 AM IST
Highlights

സീസണിൽ ടീമിലേക്ക് തിരിച്ചെത്തിയ റൊമേലു ലുക്കാക്കു, റീസെ ജയിംസ് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസിക്ക് ജയം. ആഴ്സണലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. ഈ സീസണിൽ ടീമിലേക്ക് തിരിച്ചെത്തിയ റൊമേലു ലുക്കാക്കു, റീസെ ജയിംസ് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. പതിനഞ്ചാം മിനിറ്റിലായിരുന്നു ലുക്കാക്കുവിന്റെ ഗോൾ. ഇരുപത് മിനിറ്റിന് ശേഷം ജയിംസ് ലീഡുയ‍ർത്തി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ചെല്‍സിയാണ് തലപ്പത്ത്. ആഴ്‌സണല്‍ 19-ാം സ്ഥാനത്തും. 

യുണൈറ്റഡിന് സമനിലക്കുരുക്ക്

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലക്കുരുക്കിലായി. യുണൈറ്റഡ്, സതാംപ്ടനുമായി ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഫ്രെഡിന്റെ സെൽഫ് ഗോളിലൂടെ മുപ്പതാം മിനുറ്റില്‍ സതാംപ്ടൺ മുന്നിലെത്തി. രണ്ടാം പകുതിയിൽ മേസൺ ഗ്രീൻവുഡാണ് യുണൈറ്റഡിനെ രക്ഷിച്ച ഗോൾ നേടിയത്. നാല് പോയിന്റുള്ള യുണൈറ്റഡ് ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. 

മറ്റൊരു മത്സരത്തിൽ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിന് വോൾവ്സിനെ തോൽപിച്ചു. ആദ്യ പകുതിയിൽ ഡെലി അലിയാണ് നിർണായക ഗോൾ നേടിയത്. 

ജര്‍മനിയില്‍ ബയേണിന് ജയം

അതേസമയം ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് ആദ്യ ജയം സ്വന്തമാക്കി. ബയേൺ രണ്ടിനെതിരെ മൂന്ന് ഗോളിന് കോനെ തോൽപിച്ചു. സെർജി ഗ്നാബ്രിയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിന്റെ ജയം. റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് കളിയിലെ അഞ്ച് ഗോളും പിറന്നത്.

പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് സമനിലക്കുരുക്ക്, ടോട്ടനത്തിന് ജയം

വെള്ളി നേട്ടത്തില്‍ അഭിമാനം, മെഡല്‍ പരിശീലകന് സമര്‍പ്പിക്കുന്നു; ഷൈലി സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!