പൊസിഷനിലും ഷോട്ടുകളിലും മുന്നിട്ടുനിന്നിട്ടും എന്നാല്‍ വിജയിക്കാന്‍ യുണൈറ്റഡിനായില്ല

സതാംപ്‌ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. സതാംപ്‌ടണോട് ഒരു ഗോളിന് യുണൈറ്റഡ് തുല്യത പാലിക്കുകയായിരുന്നു. അതേസമയം വോള്‍വ്‌സിനെതിരെ ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. 

Scroll to load tweet…

സീസണില്‍ ജയത്തോടെ തുടങ്ങിയ യുണൈറ്റഡിന് പക്ഷേ രണ്ടാം മത്സരം നിരാശയായി. മുപ്പതാം മിനുറ്റില്‍ ഫ്രഡിന്‍റെ ഡിഫ്ലക്ഷന്‍ യുണൈറ്റഡിന് പ്രഹരമായി. ഗ്രീന്‍വുഡിലൂടെ 55-ാം മിനുറ്റില്‍ യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. പോഗ‌്ബയുടേതായിരുന്നു അസിസ്റ്റ്. പൊസിഷനിലും ഷോട്ടുകളിലും മുന്നിട്ടുനിന്നിട്ടും എന്നാല്‍ വിജയിക്കാന്‍ യുണൈറ്റഡിനായില്ല. 

Scroll to load tweet…

ഡെലെ അലി ഒന്‍പതാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടതാണ് വോള്‍വ്‌സിനെതിരെ ടോട്ടനത്തിന് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. അവസരങ്ങള്‍ തുലച്ചത് വോള്‍വ്‌സിന് തിരിച്ചടിയായി. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റുള്ള ടോട്ടനം മൂന്നാമതും നാല് പോയിന്‍റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. പട്ടികയില്‍ സതാംപ്‌ടണ്‍ 13 ഉം വോള്‍വ്‌സ് 17 ഉം സ്ഥാനത്ത് നില്‍ക്കുന്നു. 

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്: ലോംഗ്‌ ജംപില്‍ വെള്ളിത്തിളക്കവുമായി ഷൈലി സിംഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona