
ഗുഡിസണ്‍ പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (EPL) എവേര്‍ട്ടണെതിരെ (Everton Fc) ആഴ്‌സനലിന് (Arsenal Fc) തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എവേര്‍ട്ടണിന്‍റെ ജയം. ഇഞ്ചുറിടൈമിൽ ഡെമറായ് ഗ്രേ (Demarai Gray) നേടിയ ഗോളാണ് എവേർട്ടണ് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ മാർട്ടിൻ ഒഡേഗാർഡിന്‍റെ(45+2) ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ആഴ്‌സനലിന്‍റെ തോൽവി.
79-ാം മിനിറ്റിൽ റിച്ചാർലിസനാണ് എവേർട്ടണിന്‍റെ ആദ്യ ഗോൾ നേടിയത്. നിലവിൽ ആഴ്‌സണൽ ഏഴാം സ്ഥാനത്തും എവേർട്ടൺ 12-ാം സ്ഥാനത്തുമാണ് ഉള്ളത്.
15-ാം റൗണ്ടില്‍ 35 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. 34 പോയിന്‍റുമായി ലിവര്‍പൂള്‍ രണ്ടാമതും 33 പോയിന്‍റുമായി ചെല്‍സി മൂന്നാമതും നില്‍ക്കുന്നു. നാലാമതുള്ള വെസ്റ്റ് ഹാമിന് 27 പോയിന്‍റാണുള്ളത്.
ISL : അപരാജിത റെക്കോര്‍ഡ് കാത്ത് ജംഷഡ്പൂര്‍, രണ്ടാം തോല്‍വി വഴങ്ങി എടികെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!