
ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) ലിവർപൂളിന് (Liverpool Fc) തിരിച്ചടി. ലെസ്റ്റർ സിറ്റി (Leicester City Fc) എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ തോൽപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ അഡെമോള ലുക്മാൻ (Ademola Lookman) ആണ് ഗോൾ നേടിയത്. ഒന്നാം പകുതിയിൽ സൂപ്പർ താരം മുഹമ്മദ് സലാ (Mohamed Salah) പെനാൽറ്റി പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി. ലീഗിൽ സിറ്റിയേക്കാൾ 6 പോയിന്‍റിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് സമനില. സതാംപ്ടനാണ് ടോട്ടനത്തെ സമനിലയിൽ തളച്ചത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ സതാംപ്ടണ്‍ ആദ്യം ഗോൾ നേടി. ഇടവേളയ്ക്ക് മുൻപ് ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ടോട്ടനത്തെ ഒപ്പമെത്തിച്ചു. മുപ്പത്തിയൊൻപതാം മിനിറ്റിൽ മുഹമ്മദ് സാലിസു ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയിട്ടും ടോട്ടനത്തിന് ജയിക്കാനായില്ല. 17 കളിയിൽ 30 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ടോട്ടനം. 21 പോയിന്റുള്ള സതാംപ്ടൻ പതിമൂന്നാം സ്ഥാനത്തും.
മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം ഒന്നിനെതിരെ നാല് ഗോളിന് വാറ്റ്ഫോർഡിനെയും ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത മൂന്ന് ഗോളിന് നോർവിച്ച് സിറ്റിയെയും തോൽപിച്ചു.
SA vs IND: റെക്കോര്‍ഡിലും ഷമിയുടെ ഹീറോയിസം, പിന്നിലാക്കിയത് അശ്വിനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!