ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ലീഡ്‌സിനെതിരെ കനത്ത തോൽവി. മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സനലും സമനില വഴങ്ങി. ലാ ലിഗയിൽ സെൽറ്റയെ തകർത്ത് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി.

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. ഫുള്‍ഹാമിനോട് തോല്‍ക്കാതെ രക്ഷപ്പെട്ടു മാഞ്ചസ്റ്റര്‍ സിറ്റി. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച സിറ്റി 1-1 എന്ന സ്‌കോറിലാണ് മത്സരം അവസാനിപ്പിച്ചത്. എലിയറ്റ് ആന്‍ഡേഴ്‌സന്റെ മനോഹരമായ ഗോളാണ് സിറ്റിക്ക് സമനില സമ്മാനിച്ചത്. 2011നുശേഷം ആദ്യമായാണ് ഫുള്‍ഹാമിനെതിരെ സിറ്റി ജയം നേടാകെ പോകുന്നക്. സ്വന്തം മൈതാനത്ത് സമനില വഴങ്ങിയതോടെ ആരാധകരുടെ കൂവലോടെയാണ് താരങ്ങള്‍ കളം വിട്ടത്.മൂന്ന് തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമാണ് സിറ്റി സമനില നേടിയത്.

പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് വന്‍ തോല്‍വി. ലീഡ്‌സ് യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളിനാണ് ചെല്‍സിയെ തകര്‍ത്തത്. 25- മിനറ്റില്‍ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ പിന്നാലെ ലീഡ്‌സിന്റെ വന്‍ കുതിപ്പാണ് കണ്ടത്. 28, 53, 58, രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈം എന്നിങ്ങനെയാണ് ലീഡ്‌സ് ഗോളുകള്‍ നേടിയത്. നോഹ ഒക്കാഫോര്‍ ഇരട്ടഗോള്‍ നേടി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 1999-ന് ശേഷം ആദ്യമായാണ് ലീഡ്‌സ് വിജയം നേടുന്നത്. യൂറോപ്യന്‍ യോഗ്യതാ സ്ഥാനങ്ങളിലേക്ക് കുതിക്കാനുള്ള പ്രതീക്ഷയിലാണ് ലീഡ്‌സ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് സമനില. എവേ മത്സരത്തില്‍ ന്യൂകാസിലിനോട് ആഴ്‌സനല്‍ സമനില വഴങ്ങി. ഇരുടീമുകളും 2 ഗോള്‍ വീതം നേടി; 78ആം മിനിറ്റില്‍ ആണ് ആഴ്‌സണല്‍ സമനില ഗോള്‍ നേടിയത്. മത്സരത്തിനിടെ ഗോളി ഡേവിഡ് റായക്ക് പരിക്കേറ്റത് ആര്‍സനലിന് തിരിച്ചടിയായി. 28 പോയിന്റുമായി ലീഗില്‍ ആഴ്‌സനല്‍ തന്നെ ആണ് മുന്നില്‍.

റയല്‍ മാഡ്രിഡിന് ജയം

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജയം. ഒന്നിന് എതിരെ രണ്ട് ഗോളിനാണ് റയല്‍ സെല്‍റ്റയെ തോല്‍പ്പിച്ചത്. ആദ്യം ഗോള്‍ നേടി സെല്‍റ്റ മുന്നിലെത്തിയെങ്കിലും ജൂഡ് ബെല്ലിങ്ഹാമിന്റെയും കാര്‍ലോസ് എസ്പിയുടേയും ഗോളുകള്‍ക്ക് റയല്‍ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ലാലിഗ പോയിന്റ് പട്ടികയില്‍ റയല്‍ ബാഴ്‌സയ്ക്ക് പിന്നില്‍ രണ്ടാമത് തുടരുന്നു.

YouTube video player