
ഓള്‍ഡ് ട്രഫോര്‍ഡ്: 2021ലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് (Manchester United) ജയം. യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ബേൺലിയെ (Burnley) തോൽപിച്ചു. സ്കോട്ട് മക്ടോമിനെ (Scott McTominay), സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) എന്നിവരുടെ ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ ജയം. മൂന്നാം ഗോൾ ബെൻ മീയുടെ (Ben Mee) സെൽഫ് ഗോളായിരുന്നു. ആരോൺ ലെന്നനാണ് (Aaron Lennon) ബേൺലിയുടെ സ്കോറർ. എല്ലാ ഗോളും ആദ്യപകുതിയിൽ ആയിരുന്നു.
എട്ടാം മിനുറ്റില്‍ സ്‌കോട്ടിന്‍റെ ഗോളില്‍ യുണൈറ്റഡ് ലീഡെടുത്തപ്പോള്‍ 27-ാം മിനുറ്റില്‍ മീയുടെ ഓണ്‍ ഗോള്‍ ലീഡുയര്‍ത്തി. 35-ാം മിനുറ്റില്‍ റോണോ ഗോള്‍പട്ടിക തികയ്‌ക്കുകയും ചെയ്‌തു. 38-ാം മിനുറ്റിലാണ് ബേണ്‍ലിയുടെ ഏക മറുപടി ബോള്‍ വന്നത്. രണ്ടാംപകുതിയില്‍ ബേണ്‍ലിയെ കൂടുതല്‍ ലക്ഷ്യം കാണാന്‍ യുണൈറ്റഡ് അനുവദിച്ചില്ല.
18 കളികളില്‍ 31 പോയിന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്തോടെയാണ് 2021 അവസാനിപ്പിക്കുന്നത്. 50 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 42 പോയിന്‍റുമായി ചെല്‍സി രണ്ടും 41 പോയിന്‍റുള്ള ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 11 പോയിന്‍റ് മാത്രമുള്ള ബേണ്‍ലി 18-ാം സ്ഥാനക്കാര്‍ മാത്രമാണ്.
Quinton de Kock Retires : കുടുംബത്തോടൊപ്പം കൂടുതൽ സമയം വേണം; ടെസ്റ്റ് കുപ്പായമഴിച്ച് ഡി കോക്ക്