
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഒരിക്കൽക്കൂടി രക്ഷകനായപ്പോൾ പ്രീമിയർ ലീഗിൽ (EPL) മാഞ്ചസ്റ്റർ യുണൈറ്റഡിന് (Man United) ജയം. റൊണാൾഡോയുടെ ഹാട്രിക് മികവിൽ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് നോർവിച്ച് സിറ്റിയെ (Norwich City) തോൽപിച്ചു. 7, 32, 76 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക്.
പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾക്കിടെ റൊണാൾഡോയുടെ രണ്ടാം ഹാട്രിക്കാണിത്. കീറൻ ഡൊവലും ടീമു പുക്കിയുമാണ് നോർവിച്ചിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ 32 കളിയിൽ 54 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.
പ്രീമിയർ ലീഗിൽ ആഴ്സണലിന് വീണ്ടും തിരിച്ചടി. സതാംപ്ടൺ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണലിനെ തോൽപിച്ചു. നാൽപ്പത്തിനാലാം മിനിറ്റിൽ യാൻ ബെഡ്നാരെക്കാണ് നിർണായക ഗോൾ നേടിയത്. ആഴ്സണലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 31 കളിയിൽ 54 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ ആഴ്സണൽ.
തോൽവി അറിയാതെ മുന്നേറുകയായിരുന്ന ടോട്ടനവും തിരിച്ചടി നേരിട്ടു. ബ്രൈറ്റൺ ഒറ്റ ഗോളിന് ടോട്ടനത്തെ തോൽപിച്ചു. കളിതീരാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോൾ ലിയാൻഡ്രോയാണ് ടോട്ടത്തെ ഞെട്ടിച്ച ഗോൾ നേടിയത്. 30 കളിയിൽ 57 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ടോട്ടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!