
ടോട്ടനം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നില്‍ മൂന്ന് ജയങ്ങളുമായി തലപ്പത്ത് ടോട്ടനത്തിന്‍റെ കുതിപ്പ്. വാറ്റ്‌ഫോര്‍ഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതോടെയാണിത്. ഹോം ഗ്രൗണ്ടില്‍ 42-ാം മിനുറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ സോൻ ഹ്യൂങ് മിന്നായിരുന്നു ടോട്ടനത്തിന്‍റെ വിജയഗോളിന്‍റെ അവകാശി. അതേസമയം വോള്‍വ്‌സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി.
ക്രഡിറ്റ് ഗ്രീന്‍വുഡിന്
പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് ജയിച്ചു. 80-ാം മിനുറ്റിൽ യുവതാരം മാസൺ ഗ്രീൻവുഡാണ് വിജയഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. മൂന്നാം തോല്‍വി വഴങ്ങിയ വോള്‍വ്സ് 18-ാം സ്ഥാനക്കാരാണ്. ഒരു ജവുമായി 12-ാം സ്ഥാനത്താണ് വാറ്റ്‌ഫോര്‍ഡ്. വെസ്റ്റ് ഹാമാണ് ടോട്ടനത്തില്‍ പിന്നില്‍ രണ്ടാമത്.
ലാ ലീഗയില്‍ ബാഴ്‌സ
ലാ ലീഗയില്‍ ഗെറ്റാഫെയ്‌ക്കെതിരെ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. സെര്‍ജി റോബര്‍ട്ടോയും മെംഫിസ് ഡിപെയും ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍ സാന്‍ഡ്രോ റാമിറസിന്‍റെ വകയായിരുന്നു ഗെറ്റാഫെയുടെ ഏക ഗോള്‍. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്‍റുള്ള ബാഴ്‌സലോണ നാലാം സ്ഥാനത്തെത്തി. ഇതുവരെ വിജയിക്കാന്‍ കഴിയാത്ത ഗെറ്റാഫെ 18-ാം സ്ഥാനത്ത് തുടരുകയാണ്.
മെസി അരങ്ങേറി, എംബാപ്പെക്ക് ഡബിള്‍; പിഎസ്‌ജിക്ക് ജയത്തുടര്‍ച്ച
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!