നെയ‌്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്

റെയിംസ്: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍പിഎസ്‌ജിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങി ലിയോണൽ മെസി. റെയിംസിനെതിരായ മത്സരത്തിൽ 66-ാം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ‌്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെ ആരാധകർ വരവേറ്റു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. കിലിയന്‍ എംബാപ്പെയാണ് ഇരു ഗോളും നേടിയത്. 16, 63 മിനുറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. 

സീസണില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ഏക ടീമായ പിഎസ്‌ജിയാണ് ഫ്രഞ്ച് ലീഗ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. 17-ാം സ്ഥാനക്കാരാണ് റെയിംസ്. 

Scroll to load tweet…

അതേസമയം പിഎസ്ജിക്കായി എംബാപ്പെ ഇനി കളത്തിലിറങ്ങാൻ സാധ്യതയില്ല. റയൽ മാഡ്രിഡുമായി താരം ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. 

ലാ ലീഗ: ഗെറ്റാഫെക്കെതിരെ ബാഴ്‌സയ്‌ക്ക് ജയം; വിധിയെഴുതി ഡിപെയുടെ ഗോള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona