EPL : ലിവര്‍പൂള്‍ കുതിക്കുന്നു; ആഴ്‌സനലിനും ആസ്റ്റണ്‍ വില്ലയ്ക്കും ജയം

By Web TeamFirst Published Nov 28, 2021, 11:26 AM IST
Highlights

രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളും. 56-ാം മിനിറ്റില്‍ ബുകായ സാകയും 56-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമാണ് ആഴ്‌സസണലിന്റെ ഗോളുകള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനും ലിവര്‍പൂളിനും ജയം. പതിമൂന്നാം റൗണ്ടില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ച്. രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളും. 56-ാം മിനിറ്റില്‍ ബുകായ സാകയും 56-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമാണ് ആഴ്‌സസണലിന്റെ ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ആഴ്‌സണലിന്റെ ജയം. ഇതോടെ 23 പോയിന്റുമായി ആഴ്‌സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം, ലിവര്‍പൂളിന്റെ ജൈത്രയാത്ര തുടരുന്നു. ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളിന് സതാംപ്ടണെ തകര്‍ത്തു. ഡീഗോ ജോട്ടയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂളിന്റെ ജയം. രണ്ട്, 32 മിനിറ്റുകളിലായിരുന്നു ജോട്ടയുടെ ഗോളുകള്‍.

മുപ്പത്തിയേഴാം മിനിറ്റില്‍ തിയാഗോ അല്‍കന്റാരയും 52-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡൈക്കുമാണ് ലിവര്‍പൂളിന്റെ മറ്റ് ഗോളുകള്‍ നേടിയത്. 13 കളിയില്‍ 28 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ലിവര്‍പൂള്‍. 

പുതിയ കോച്ച് സ്റ്റീവന്‍ ജെറാര്‍ഡിന് കീഴില്‍ ആസ്റ്റന്‍ വില്ലയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആസ്റ്റന്‍ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് പാട്രിക് വിയേരയുടെ ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. 

മാറ്റ് ടാര്‍ഗറ്റ്, ജോണ്‍ മക്ഗിന്‍ എന്നിവരാണ് ആസ്റ്റന്‍ വില്ലയുടെ ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമിലായിയിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ മറുപടി ഗോള്‍. 

പതിമൂന്ന് കളിയില്‍ അഞ്ചാം ജയം സ്വന്തമാക്കിയ ആസ്റ്റന്‍ വില്ല 16 പോയിന്റുമായി ലീഗില്‍ പതിനൊന്നാം സ്ഥാനത്തേക്കുയര്‍ന്നു.

click me!