
സൂറിച്ച്: 2021ലെ ഏറ്റവും മികച്ച ഗോൾ ഏതെന്ന് ഇന്നറിയാം. പുഷ്കാസ് അവാർഡിനൊപ്പം (Puskas Award) മികച്ച വനിതാ താരത്തെയും ഗോൾകീപ്പറേയും പരിശീലകരേയും ഇന്ന് പ്രഖ്യാപിക്കും. 2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി അർജന്റൈൻ താരം എറിക് ലമേല (Erik Lamela), ചെക്ക് റിപ്പബ്ലിക്കിന്‍റെ പാട്രിക് ഷിക്ക് (Patrik Schick), ഇറാന്‍റെ മെഹ്ദി തരേമി (Mehdi Taremi) എന്നിവരാണ് മത്സരിക്കുന്നത്.
പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്. പാട്രിക്ക് ഷിക്കിന്റെ ഗോൾ യൂറോകപ്പിൽ സ്കോട്‍ലൻഡിനെതിരെ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ നേടിയ ഗോൾ പോർട്ടോ താരം മെഹ്ദിയെ മത്സരാർഥിയാക്കി.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി ബാഴ്സലോണയുടെ അലക്സിയെ പ്യൂട്ടെല്ലാസും ജെനിഫർ ഹെർമോസോയും ചെൽസിയുടെ സാം കെറുമാണ്. ഗോൾകീപ്പർക്കുള്ള അവാർഡിനായി ജിയാൻലൂഗി ഡോണറുമ്മ, എഡ്വാർഡ് മെൻഡി, മാനുവൽ നോയർ എന്നിവരാണ് മത്സരിക്കുന്നത്. മികച്ച പരിശീലകനാവാൻ പെപ് ഗാർഡിയോള, തോമസ് ടുഷേൽ, റോബർട്ടോ മാൻചീനി എന്നിവർ നേർക്കുനേർ. വനിതാ ടീമിന്‍റെ പരിശീലക പുരസ്കാരത്തിനായി ലൂയിസ് കോർട്ടെസ്, എമ്മ ഹേയ്സ്, സറീന വീഗ്മാൻ എന്നിവരാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!