Erling Haaland: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 3 താരങ്ങളെ തെരഞ്ഞെടുത്ത് ഹാലൻഡ്, റൊണാള്‍ഡോയില്ല

Published : Jan 28, 2022, 06:57 PM ISTUpdated : Jan 28, 2022, 06:58 PM IST
Erling Haaland: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 3 താരങ്ങളെ തെരഞ്ഞെടുത്ത് ഹാലൻഡ്, റൊണാള്‍ഡോയില്ല

Synopsis

ഇരുപത്തിയൊന്നാം വയസ്സിൽ ഫിഫയുടെ ലോക ഇലവനിൽ ഇടംപിടിച്ച ഹാലൻഡ് കഴിഞ്ഞ ദിവസം നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തത്.

ബെര്‍ലിന്‍: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ(Cristiano Ronaldo) ഉൾപ്പെടുത്താതെ എർലിംഗ് ഹാലൻഡ്(Erling Haaland). ബൊറൂസ്യ ഡോര്‍ഡ്മുണ്ട്(Borussia Dortmund )താരത്തിന്‍റെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസി(Lionel Messi). മെസി. റൊണാൾഡോ യുഗത്തിന് ശേഷം യൂറോപ്യൻ ഫുട്ബോളിനെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് എർലിംഗ് ഹാലൻഡ്.

ഇരുപത്തിയൊന്നാം വയസ്സിൽ ഫിഫയുടെ ലോക ഇലവനിൽ ഇടംപിടിച്ച ഹാലൻഡ് കഴിഞ്ഞ ദിവസം നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തത്. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മൂന്നുപേരിൽ ഉൾപ്പെട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ലിയോണൽ മെസിയണെങ്കിൽ മുന്നാം സ്ഥാനത്തുമായി. ബയേൺ മ്യുൂണിക്കിന്‍റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോസ്കിയെ ആണ് ഹാലൻഡ് ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കുന്നത്.

മെസിയെക്കാൾ മികച്ച താരമായി കരീം ബെൻസേമയെയും തന്‍റെ താരപ്പട്ടികയിൽ ഹാലൻഡ് ഉൾപ്പെടുത്തിയിരിക്കുന്നു. ഫിഫ ദി ബെസറ്റ് പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയ ലെവൻഡോവ്സ്കി ബാലൻ ഡി ഓറിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മെസിയാണ് ബാലൻ ഡി ഓർ സ്വന്തമാക്കിയത്.

2021ൽ ബയേൺ മ്യൂണിക്കിനായി 59 കളിയിൽ 69 ഗോളാണ് ലെവൻഡോവ്സ്കി നേടിയത്. മെസി 34 ഗോൾ സ്വന്തം പേരിനൊപ്പംകുറിച്ചു. അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതായിരുന്നു മെസിയുടെ ഏറ്റവും വലിയ നേട്ടം. റയൽ മാഡ്രിഡും ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയുമെല്ലാം നോട്ടമിടുന്ന ഹാലൻഡ് ബൊറൂസ്യക്കായി 80 കളിയിൽ 79 ഗോൾ നേടിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ​'ഗോട്ട് ടൂർ' കംപ്ലീറ്റ് ഷെഡ്യൂൾ ഇങ്ങനെ
'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്