
സെന്‍റ് പീറ്റേർസ്ബർഗ്: യൂറോ കപ്പ് ക്വാർട്ടർ ഫൈനലിന് നാളെ തുടക്കം. ആദ്യ മത്സരത്തിൽ സ്പെയ്നിന് സ്വിറ്റ്സർലൻഡാണ് എതിരാളികൾ. ബെൽജിയവും ഇറ്റലിയും തമ്മിലുള്ള ക്വാർട്ടറിലെ സൂപ്പർ പോരാട്ടവും നാളെ നടക്കും.
അവസാന എട്ടിലെ ഇറ്റലിയും സ്പെയ്നും ഡെൻമാർക്കും യൂറോ കിരീടത്തിൽ ഒരിക്കലെങ്കിലും തൊട്ടവരാണ്. ചെക്ക് റിപ്പബ്ലിക്കിന് ചെക്കോസ്ലൊവാക്യയുടെ കിരീട നേട്ടം വേണമെങ്കിൽ അവകാശപ്പെടാം. എന്നാൽ ഇംഗ്ലണ്ട്, ബെൽജിയം, സ്വിറ്റ്സർലൻഡ്, ഉക്രൈൻ എന്നിവരിലൊരാൾ കിരീടത്തിലെത്തിയാൽ പുതുചരിത്രമാകും.
നാളെ സ്വിറ്റ്സർലൻഡിനെതിരെയിറങ്ങുമ്പോൾ പ്രതീക്ഷാഭാരത്തിന്‍റെ സമ്മർദം സ്പെയ്നിന് തന്നെ. ലോക ചാമ്പ്യന്മാരെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് സ്വിസ് പടയെത്തുന്നത്. ഷാക്കയും ഷഖീരിയും സെഫറോവിച്ചുമെല്ലാം മിന്നും ഫോമിൽ. എന്നാല്‍ മൊറാട്ട ഗോളടി തുടങ്ങിയത് മുൻ ചാമ്പ്യന്മാർക്ക് ആശ്വാസമാകും.
യൂറോയിലെ ഫേവറൈറ്റുകളായ ഇറ്റലിയും ബെൽജിയവും തമ്മിലാണ് രണ്ടാം ക്വാർട്ടർ. തുർക്കി, സ്വിറ്റ്സർലൻഡ്, വെയിൽസ്, ഓസ്ട്രിയ ടീമുകളെ മറികടന്ന് വരുന്ന ഇറ്റലിക്ക് കരുത്ത് തെളിയിക്കാനുള്ള പരീക്ഷയാകും ക്വാർട്ടർ പോരാട്ടം. അതേസമയം സൂപ്പർ താരങ്ങളുടെ പരിക്ക് ബെൽജിയത്തിന് പ്രതിസന്ധിയാണ്.
ചെക്ക് റിപ്പബ്ലിക്കും ഡെൻമാർക്കും തമ്മിൽ മറ്റന്നാളാണ് മൂന്നാം ക്വാർട്ടർ. ഇംഗ്ലണ്ടിന് എതിരാളികൾ യുക്രൈനും. ഫൈനലിലേക്കുള്ള വഴി ഇംഗ്ലണ്ടിന് എളുപ്പമാകുമെന്ന് ആരാധകർ കരുതുന്നു. കിരീടത്തിലെത്താൻ ഇനി മൂന്ന് കടമ്പകളാണ് ടീമുകള്‍ക്ക് അവശേഷിക്കുന്നത്. വിജയിക്കുന്നവർ യൂറോപ്പിന്‍റെ രാജാക്കന്മാരായി വാഴും.
കൂടുതല്‍ യൂറോ വാർത്തകള്‍...
യൂറോയില്‍ ജര്‍മനിക്കെതിരായ ജയം; ആഘോഷം പങ്കുവച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളും- വീഡിയോ
കടല് കടന്നവര്‍ തോട്ടില്‍ ഒലിച്ചുപോയി; യൂറോ ക്വാര്‍ട്ടര്‍ ഇങ്ങനെ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!