യൂറോ: സ്കോട്‌ലന്‍ഡ് യുവ താരത്തിന് കൊവിഡ്

By Web TeamFirst Published Jun 21, 2021, 6:12 PM IST
Highlights

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ സ്കോട്‌ലന്‍ഡിന് പ്രീ ക്വാര്‍ട്ടറിലെത്താനാവു. ഗല്‍മൗറിനെയും അദ്ദേഹവുമായി അടുത്തിടപഴകിയ കളിക്കാരെയും ഐസോലേറ്റ് ചെയ്യുമെന്ന് സ്കോട്‌ലന്‍ഡ് ഫുട്ബോള്‍ അസോസിയേഷന്‍ പറഞ്ഞു.

ലണ്ടന്‍: സ്കോട്‌ലന്‍ഡ് മധ്യനിരയിലെ യുവ താരം ബില്‍ ഗില്‍മൗറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെവ്വാഴ്ച ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരം താരത്തിന് നഷ്ടമാവും.

വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ സ്കോട്‌ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ച മത്സരത്തില്‍ ഗില്‍മൗറായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. സമനിലയോടെ സ്കോട്‌ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലെത്താമെന്ന നേരിയ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ സ്കോട്‌ലന്‍ഡിന് പ്രീ ക്വാര്‍ട്ടറിലെത്താനാവു. ഗല്‍മൗറിനെയും അദ്ദേഹവുമായി അടുത്തിടപഴകിയ കളിക്കാരെയും ഐസോലേറ്റ് ചെയ്യുമെന്ന് സ്കോട്‌ലന്‍ഡ് ഫുട്ബോള്‍ അസോസിയേഷന്‍ പറഞ്ഞു.

1998ലെ ലോകകപ്പിനുശേഷം ആദ്യമായാണ് സ്കോട്‌ലന്‍ഡ് ഒരു പ്രധാന ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്‍റുമായി അവസാന സ്ഥാത്താണ് സ്കോട്‌ലന്‍ഡ്. ഈ മാസമാദ്യം ഹോളണ്ടിനെതിരായ സൗഹൃദ മത്സരത്തില്‍ പകരക്കാരനായാണ് 20കാരനായ ഗില്‍മൗര്‍ സ്കോട്‌ലന്‍ഡ് ജേഴ്സിയില്‍ അരങ്ങേറ്റം നടത്തിയത്.

click me!