പ്രതീക്ഷ കൈവിടാതെ സാനെയ്ക്ക് പിന്നാലെ യൂറോപ്പിലെ വമ്പന്മാര്‍

Published : Sep 27, 2019, 03:21 PM IST
പ്രതീക്ഷ കൈവിടാതെ സാനെയ്ക്ക് പിന്നാലെ യൂറോപ്പിലെ വമ്പന്മാര്‍

Synopsis

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ലിറോയ് സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂനിച്ച് ഒരിക്കല്‍കൂടി ശ്രമിക്കും. സീസണ്‍ തുടക്കത്തില്‍തന്നെ സാനെയെ ടീമിലെത്തിക്കാന്‍ ബയേണ്‍ ശ്രമം നടത്തിയിരുന്നു.

മ്യൂനിച്ച്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ലിറോയ് സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂനിച്ച് ഒരിക്കല്‍കൂടി ശ്രമിക്കും. സീസണ്‍ തുടക്കത്തില്‍തന്നെ സാനെയെ ടീമിലെത്തിക്കാന്‍ ബയേണ്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ താല്‍കാലികമായി ബയേണ്‍ പിന്മാറി. 

ഇപ്പോള്‍ താരത്തിനായി ഒരിക്കല്‍കൂടി ശ്രമിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ക്ലബ് പ്രസിഡന്റ്. ജനുവരിയില്‍ താരം പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനാകുമെന്നാണ് കരുതുന്നത്. ഈ സാധ്യത മുന്നില്‍കണ്ടാണ് ബയേണിന്റെ നീക്കം. പരിക്ക് മാറി തിരിച്ചെത്തിയാലും സിറ്റിയുടെ ആദ്യ ഇലവനില്‍ സാനെയ്ക്ക് സ്ഥാനം ഉറപ്പില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ