ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം ആന്തം ആരാധകര്‍ക്ക് തയാറാക്കാം

Published : Sep 26, 2019, 04:37 PM ISTUpdated : Sep 26, 2019, 05:10 PM IST
ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം ആന്തം ആരാധകര്‍ക്ക് തയാറാക്കാം

Synopsis

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ കളികൾക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക. 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും 'ഹോം സ്റ്റേഡിയം ആന്തം' തയ്യാറാക്കുന്നതിനായി രചനകൾ ക്ഷണിച്ചു. ആരാധകർക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ്‌ മത്സരം ഒരുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ കളികൾക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക.  

ആരാധകർക്ക് മികച്ച സംഗീത രചനകൾ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. തുടർന്ന് അവയുടെ  യഥാർത്ഥ രചനകൾ എം‌പി 4 ഫോർമാറ്റിൽ http://www.keralablastersfc.in എന്ന വെബ്സൈറ്റിൽ 'ഹോം സ്റ്റേഡിയം ആന്തം കോണ്ടസ്റ്റ്' എന്ന ടാബിൽ അപ്‌ലോഡ് ചെയ്യാം.

ഏറ്റവും അനുയോജ്യമായ അടിക്കുറിപ്പ് ഉപയോഗിച്ച് സൃഷ്ടിയുടെ ശീർഷകം തയ്യാറാക്കുക. വിജയികൾക്ക് അവരുടെ സംഗീതം ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കിടയിൽ സ്റ്റേഡിയത്തിൽ ആസ്വദിക്കാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത