
ലിസ്ബണ്‍: പരിശീലകനുമായി ഉടക്കി ടീം വിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോ നവംബറില്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്. റോണോ തിരിച്ചെത്തണമെന്നാണ് പരിശീലകനുള്‍പ്പടെ ആഗ്രഹിക്കുന്നതെന്നും പെഡ്രോ പ്രോയന്‍സ പ്രതികരിച്ചു. ഇന്നലെയാണ് അനുവാദമില്ലാതെ ക്യംപ് വിട്ട് പോയതിന് റോണോയെ ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്ക ലംഘത്തിന് കനത്ത നടപടിയുമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷ സ്വീകരിച്ചത്.
പരിശീലകന്‍ ജിസ്യൂസുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് റോണോ ക്യാംപ് വിട്ടത്. അനുവാദമില്ലാതെ ടീം ക്യാംപ് വിടുന്നത് ഫെഡറേഷന്‍ നിയമ പ്രകാരം വിലക്കും പിഴയും കിട്ടാവുന്ന അച്ചടക്കലംഘനമാണ്. ഇത് പ്രകാരമാണ് റൊണാള്‍ഡോയെ വിലക്കിയിരിക്കുന്നത്. എത്ര നാളത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍ എന്നു വ്യക്തമാക്കിയിട്ടില്ല. നേഷന്‍സ് ലീഗില്‍ നോര്‍വേയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീം ക്യാംപ് വിടുന്നത് . പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. തുടര്‍ന്നായിരുന്നു നാടകീയ നീക്കങ്ങള്‍.
പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു. പരിശീലകനെതിരെ ആഞ്ഞടിച്ച താരം ജിസ്യൂസ് തന്നോട് കള്ളം പറഞ്ഞതായും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും പറഞ്ഞു. എന്തായാലും പ്രശ്‌നം നിലവില്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് മുന്നിലാണ്. സമിതി സംഭവങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. തുടര്‍ന്നായിരിക്കും ശിക്ഷ സംബന്ധിച്ച തീരുമാനങ്ങളുണ്ടാവുക. കമ്മീഷന്‍ കണ്ടെത്തുന്ന വസ്തുതകളും സംഭവത്തിനുശേഷം റൊണാള്‍ഡോ സ്വീകരിച്ച നിലപാടും ശിക്ഷ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!