ജേഴ്സി പിൻവലിക്കാൻ ഫിഫ നിയമം അനുവദിക്കില്ല; മെസി അനശ്വരമാക്കിയ 10-ാം നമ്പര്‍ ജേഴ്സിക്ക് പിന്‍ഗാമിയെ തേടി ആരാധകര്‍

Published : Oct 08, 2026, 04:44 PM IST
Messi

Synopsis

തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റി നിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമല്ല.

ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ ആരാകും അര്‍ജന്‍റീനയുടെ വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്സി ഇനി അണിയുക എന്നതാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യം. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്‍റുകളിലെ നിയമമനുസരിച്ച് ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിക്ക് പിന്‍വലിക്കാൻ അർജന്‍റീനയ്ക്ക് സാധിക്കില്ല.

തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റി നിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമല്ല. അതുകൊണ്ടുതന്നെ അർജന്‍റീനയുടെ പുതിയ പത്താമനായി 22-കാരനായ മധ്യനിര താരം നിക്കോ പാസിനെയാണ് ഫുട്ബോൾ ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്. നിലവിൽ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ യുവതാരം അർജന്‍റീന ദേശീയ ടീമിലും തന്‍റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.

മിന്നുന്ന ഡ്രിബ്ലിംഗും ഡിഫൻസീവ് ലൈനുകൾക്കിടയിലൂടെ പന്ത് ബോക്സിലേക്ക് എത്തിക്കാനുള്ള അസാധാരണ കഴിവും നിക്കോ പാസിനെ വ്യത്യസ്തനാക്കുന്നു. ബൊളീവിയ, ബുർക്കിന ഫാസോ എന്നിവർക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടി നിക്കോ പാസ് തന്‍റെ മികവ് തെളിയിച്ചിട്ടുണ്ട്. മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ നിക്കോ പാസ് നേടിയ മഴവില്‍ ഗോളിന് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു.

ഒരു തലമുറ അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈമാറുന്നതിന്‍റെ സൂചനയായാണ് ഫുട്ബോൾ ആരാധകര്‍ ആ നിമിഷത്തെ വിലയിരുത്തുന്നത്.നിക്കോ പാസിന്‍റെ പേര് ഉയർന്നു കേള്‍ക്കുന്നുണ്ടെങ്കിലും മെസിയുടെ ഐക്കണിക് പത്താം നമ്പർ ജേഴ്സി ഔദ്യോഗികമായി ആർക്ക് നൽകുമെന്ന കാര്യത്തിൽ അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്നെന്നും ഓർമ്മിക്കപ്പെടുന്ന ചരിത്രം'; അർജന്റീന കുപ്പായമഴിച്ച മെസിക്ക് സ്നേഹാദരങ്ങളുമായി റൊണാൾഡോ
‘നീ സൃഷ്ടിച്ച ചരിത്രം കാലങ്ങളെ അതിജീവിക്കും, നിനക്കെന്റെ ഹൃദയാലിംഗനം’, മെസിക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ക്രിസ്റ്റ്യാനോ