
കൊച്ചി: ഒന്നും രണ്ടുമല്ല നൂറോളം ഫൈസലുമാര്‍. പേരുപോലെ തന്നെ എല്ലാവരും കടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. സോഷ്യല്‍ മീഡിയ വഴി ഏറെ കാലംകൊണ്ട് രൂപപ്പെട്ടതാണ് ഈ ഫൈസലുമാരുടെ കൂട്ടായ്മ. മലബാറില്‍ നിന്നുള്ള ഫൈസലുമാരാണ് കൂട്ടത്തില്‍ കൂടുതല്‍.
മലപ്പുറത്തിന് പുറമെ കോഴിക്കോട്, കണ്ണൂര്‍ പാലക്കാട് ജില്ലകളില്‍ നിന്നെല്ലാമുള്ള ഫൈസലുമാര്‍ ഇവര്‍ക്കൊപ്പമുണ്ട്. കല്‍പ്പണിക്കാര്‍ മുതല്‍ വന്‍കിട ബിസിനസ്സുമാര്‍വരെ അടങ്ങുന്നതാണ് ഫൈസല്‍ സംഘം.
ഫു്ടബോളിനൊപ്പം നാട്ടിലും വിദേശത്തുമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ പങ്കെടുക്കുന്നുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്‌സ്- ഗോവ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും കൂട്ടായ്മ വന്‍ വിജയമാക്കിയാണ് ഫൈസല്‍ സംഘം കൊച്ചിയില്‍ നിന്നും മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!