ഫിഫയുടെ ലോക ഫുട്‌ബോളറെ ഇന്നറിയാം; പ്രഖ്യാപനം രാത്രിയില്‍

Published : Sep 23, 2019, 03:20 PM IST
ഫിഫയുടെ ലോക ഫുട്‌ബോളറെ ഇന്നറിയാം; പ്രഖ്യാപനം രാത്രിയില്‍

Synopsis

ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തെ ഇന്നറിയാം. ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡിക് എന്നിവരാണ് ഫിഫ ദി ബെസ്റ്റ് പട്ടികയിലുള്ളത്.

റോം: ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തെ ഇന്നറിയാം. ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡിക് എന്നിവരാണ് ഫിഫ ദി ബെസ്റ്റ് പട്ടികയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് പുരസ്‌കാര ചടങ്ങ് ആരംഭിക്കും. 

കഴിഞ്ഞ റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിനായിരുന്നു പുരസ്‌കാരം. മികച്ച വനിതാ താരം, മികച്ച പുരുഷ വനിത പരിശീലകര്‍, മികച്ച പുരുഷ- വനിത ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇന്നു തന്നെ പ്രഖ്യാപിക്കും. 

കഴിഞ്ഞമാസം യുറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയുടെ പുരസ്‌കാരം വിര്‍ജില്‍ വാന്‍ ഡിക് നേടിയിരുന്നു. മികച്ച പുരുഷ പരിശീലക പുരസ്‌കാരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്പ്, ടോട്ടനത്തിന്റെ മൗറിഷ്യോ പോച്ചറ്റിനൊ എന്നിവരാണ് പരിഗണനയിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത