സെപ് ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ കുറ്റാരോപണവുമായി ഫിഫ

By Web TeamFirst Published Dec 23, 2020, 1:20 PM IST
Highlights

ആഗോള ഫുട്‌ബോളിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട പണം ഇടപാടുകരുമായി ചേര്‍ന്ന് ബ്ലാറ്റര്‍ തട്ടിയെടുത്തുവെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. 

സൂറിച്ച്: മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ ക്രിമിനല്‍ കുറ്റാരോപണവുമായി ഫിഫ. ബ്ലാറ്റര്‍ രൂപീകരിച്ച മ്യൂസിയം പ്രോജക്ടില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ഫിഫയുടെ പരാതി. ഫിഫ തെളിവുകള്‍ സഹിതം സൂറിച്ചിലെ കന്റോണല്‍ പ്രോസിക്യൂട്ടര്‍ക്ക് ക്രിമിനല്‍ പരാതി നല്‍കി. ആഗോള ഫുട്‌ബോളിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട പണം ഇടപാടുകരുമായി ചേര്‍ന്ന് ബ്ലാറ്റര്‍ തട്ടിയെടുത്തുവെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. 

ഇതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബ്ലാറ്ററിന്റെ അഭിഭാഷകന്‍ ലോറന്‍സ് എര്‍നി പറഞ്ഞു. 17 വര്‍ഷം ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററിനെ 2015 ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ഫിഫയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഇപ്പോഴത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെയും നേരത്തെ അന്വേഷണം നടത്തിയിരുന്നു. അന്ന് ഇന്‍ഫാന്റിനോയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ രംഗത്തെത്തിയിരുന്നു. സെപ് ബ്ലാറ്ററും  ഫിഫ എത്തിക്സ് കമ്മിറ്റിയുടെ വിലക്ക് നേരിട്ടയാളാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിമിനല്‍ നിയമ നടപടിക്ക് അദ്ദേഹം വിധേയനായിരുന്നു. 

നീണ്ട 17 വര്‍ഷം ഫിഫയുടെ തലപ്പെത്തിരുന്ന സെപ് ബ്ലാറ്റര്‍ വിലക്ക് നേരിട്ടതോടെയാണ് 2016ല്‍ ഇന്‍ഫാന്റിനോ ഫിഫ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

click me!