ചെകുത്താന്‍റെ മനസുള്ളവരെ അത് പറയൂ; നൃത്തം ചെയ്ത് ആഘോഷിച്ചതിനെ വിമര്‍ശിച്ച റോയ് കീനിന് മറുപടിയുമായി ടിറ്റെ

By Web TeamFirst Published Dec 6, 2022, 12:45 PM IST
Highlights

റിച്ചാലിസണൊപ്പം ടിറ്റെയും നൃത്തം ചെയ്തതോടെ ബ്രസീല്‍ ടീം എതിരാളികളായ കൊറിയന്‍ ടീമിനോട് അനാദരവ് കാട്ടിയെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ ഗോളടിച്ചതിനുശേഷം നൃത്തം ചെയ്ത് ആഘോഷിച്ചത് ആരെയും അപമാനിക്കാനല്ലെന്നും ടീമിന്‍റെയും യുവതാരങ്ങളുടെയും സന്തോഷത്തില്‍ പങ്കാളികളാകുകയായിരുന്നുവെന്നും ടിറ്റെ മത്സരശേഷം പറഞ്ഞു.

ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കൊറിയക്കെതിരെ ഗോള്‍വര്‍ഷവുമായി ബ്രസീല്‍ ക്വര്‍ട്ടറിലെത്തിയപ്പോള്‍ ഏറ ചര്‍ച്ചയായത് ബ്രസീല്‍ ടീം അംഗങ്ങളുടെ ഗോള്‍ ആഘോഷമായിരുന്നു. ഓരോ ഗോളിനുശേഷവും ബ്രസീല്‍ താരങ്ങള്‍ സംഘമായി ഗ്രൗണ്ടില്‍ നൃത്തം ചെയ്താണ് ആഘോഷിച്ചത്. ഇതില്‍ ബ്രസീലിന്‍റെ മൂന്നാം ഗോള്‍ നേടിയ റിച്ചാലിസണ്‍ ഗോള്‍ നേടിയ ശേഷം സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിച്ചതിനൊപ്പം ഡഗ് ഔട്ടിലിരുന്ന കോച്ച് ടിറ്റെയെ കൂടി അതില്‍ പങ്കാളിയാക്കി.

റിച്ചാലിസണൊപ്പം ടിറ്റെയും നൃത്തം ചെയ്തതോടെ ബ്രസീല്‍ ടീം എതിരാളികളായ കൊറിയന്‍ ടീമിനോട് അനാദരവ് കാട്ടിയെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ ഗോളടിച്ചതിനുശേഷം നൃത്തം ചെയ്ത് ആഘോഷിച്ചത് ആരെയും അപമാനിക്കാനല്ലെന്നും ടീമിന്‍റെയും യുവതാരങ്ങളുടെയും സന്തോഷത്തില്‍ പങ്കാളികളാകുകയായിരുന്നുവെന്നും ടിറ്റെ മത്സരശേഷം പറഞ്ഞു. ടീം അംഗങ്ങളുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് ആ ആഘോഷപ്രകടനങ്ങളെന്നും ടിറ്റെ വ്യക്തമാക്കി.

ഈ വിജയം ഫുട്ബോള്‍ രാജാവിന്! ദക്ഷിണ കൊറിയക്കെതിരായ വിജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം

എന്‍റെ കുട്ടികള്‍ യുവാക്കളാണ്. അവരുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് ഞാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് അവര്‍ക്കൊപ്പം നൃത്തം ചെയ്തതെന്നും ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോളടിച്ചാല്‍ തന്നെക്കൊണ്ട് നൃത്തം ചെയ്യിക്കുമെന്ന് കളിക്കാര്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും ടിറ്റെ വ്യക്തമാക്കി. ഗോളടിച്ചശേഷം ബ്രസീല്‍ നൃത്തം ചെയ്ത് ആഘോഷിച്ചത് കൊറിയയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റോയ് കീന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. അവര്‍ പറയുന്നത് അത് അവരുടെ സംസ്കാരമാണെന്നാണ്. എന്നാല്‍ അത് എതിരാളികളോടുള്ള അനാദരവാണെന്നാണ് എനിക്ക് തോന്നിയത്-കീന്‍ പറഞ്ഞു.

Me plays Brazil coach not to dance in sportybet

Coach pic.twitter.com/vGBLZJ8hXl

— Saint (@Saintudunze1)

എന്നാല്‍ ഗോള്‍ ആഘോഷിക്കുന്നതിനെ എതിരാളികളോടുള്ള അനാദരവായി കാണരുതെന്നും ആഘോഷങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കരുതെന്നും ടിറ്റെ പറഞ്ഞു. ചെകുത്താന്‍റെ മനസുള്ളവര്‍ക്കെ അങ്ങനെയൊക്കെ പറയാനാവു. കൊറിയന്‍ പരിശീലകനായ പൗളോ ബെന്‍റോയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികൊണ്ടോ എതിരാളികളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും ടിറ്റെ വ്യക്തമാക്കി.

click me!