
ദോഹ: ക്രൊയേഷ്യക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ബ്രസീൽ ടീം തയാർ. നെയ്മറും വിനീഷ്യസും റഫീഞ്ഞയും അടക്കം വമ്പൻ താരങ്ങൾ എല്ലാം ടീമിൽ ഇടം നേടി. ദക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ ഇലവനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ വീണ്ടും വിശ്വസിച്ചിരിക്കുന്നത്. തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്ക്കൊപ്പം പക്വേറ്റയാണ്.
അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്. റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. 4-2-3-1 ശൈലിയിലാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത്. മറുവശത്ത് ലൂക്ക മോഡ്രിച്ച്, ഗ്വാർഡിയോൾ, പെരിസിച്ച് അടക്കം ക്രമാരിച്ച് അടക്കം അവരുടെ മികച്ച താരങ്ങളെ എല്ലാം ക്രൊയേഷ്യയും കളത്തിൽ ഇറക്കിയിട്ടുണ്ട്. 4-3-3 ഫോർമേഷനിലാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!